ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് തിരിച്ച സംഘം തോല്‍പ്പട്ടിയില്‍ കുടുങ്ങി; മറ്റു മാര്‍ഗങ്ങളില്ലാതെ രാത്രി ഒരു മണിക്ക് വിളിച്ചത് മുഖ്യമന്ത്രിയെ; ശകാരം ഭയന്ന് വിളിച്ചവരെ ഞെട്ടിച്ച് രണ്ടാം റിങ്ങില്‍ ഫോണ്‍ എടുത്തു; 14 പെണ്‍കുട്ടികളും വീട്ടിലെത്തി

എങ്ങനെയും വീട് എത്തണമെന്ന ആഗ്രഹത്തിലാണ് 13 പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘം ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് എത്താനായി ഒരു ടാക്സി വാഹനത്തില്‍ കയറിയത്. രാജ്യ വ്യാപക ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിരുന്നു. ഇതോടെ ഇവര്‍ക്ക് ഒരു ദിവസത്തെ യാത്രക്ക് ഒടുവില്‍ അര്‍ധരാത്രി തോല്‍പ്പട്ടി അതിര്‍ത്തിയില്‍ കുടുങ്ങി. ഇതോടെ പെണ്‍കുട്ടികളെ വീടുവിട്ട് തിരിച്ചു പോകാമെന്ന് വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ പെണ്‍കുട്ടികള്‍ അങ്കലാപ്പിലായി

ഇതോടെ സമയം ഒരുമണി കഴിഞ്ഞിരുന്നു. ഒടുവില്‍ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു. ശകാരം ഭയന്ന് വിളിച്ചെങ്കിലും രണ്ടാം റിങ്ങില്‍ ഫോണ്‍ എടുത്തു. എന്നാല്‍ കരുതലോടെയുള്ള ശബ്ദം അവരെ ഞെട്ടിച്ച് കളഞ്ഞു. വയനാട് കളക്ടറെയും എസ്പിയെയും വിളിക്കാനായിരുന്നു നിര്‍ദേശം. മൊബൈല്‍ നമ്പറും മുഖ്യമന്ത്രി നല്‍കി. എസ്പിയെ വിളിച്ച് കാര്യം പറഞ്ഞു. തോല്‍പ്പെട്ടിയില്‍ വാഹനം എത്തിയപ്പോഴേക്കും തുടര്‍ന്നുള്ള യാത്രയ്ക്ക് വാഹനവുമായി തിരുനെല്ലി എസ്ഐ അവിടെയുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി.

ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരാണ് യാത്രാസംഘത്തിലെ 14 പേര്‍.

Other News in this category4malayalees Recommends