കശ്മീരില്‍ ആദ്യ കൊവിഡ് മരണം; മരിച്ചത് ശ്രീനഗറിലെ 65 കാരന്‍; രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി; ആകെ രോഗ ബാധിതരുടെ എണ്ണം 600 കഴിഞ്ഞു

കശ്മീരില്‍ ആദ്യ കൊവിഡ് മരണം; മരിച്ചത് ശ്രീനഗറിലെ  65 കാരന്‍; രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി; ആകെ രോഗ ബാധിതരുടെ എണ്ണം 600 കഴിഞ്ഞു

കശ്മീരില്‍ ആദ്യ കൊവിഡ് മരണം. ശ്രീനഗറിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 65 കാരനാണ് മരണപ്പെട്ടത്.ശ്രീനഗറിലെ ദാല്‍ഗേറ്റിലുള്ള ചെസ്റ്റ് ഡിസീസ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. പ്രമേഹവും ഹൃദ്രോഗവും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഹൃയദാഘാത്തെ തുടര്‍ന്നാണ് മരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇതോടെ കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരണപ്പെടുന്നവരുടെ എണ്ണം 14 ആയി. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 600 കഴിഞ്ഞു.കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ അഹമ്മദാബാദില്‍ 85കാരിയായ സ്ത്രീ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. സൗദിയില്‍ നിന്നും എത്തിയതായിരുന്നു ഇവര്‍. ഇന്നലെ തന്നെ മധ്യപ്രദേശിലും ഒരാള്‍ മരിച്ചിരുന്നു.
Other News in this category4malayalees Recommends