ദുബായില്‍ നിന്ന് എത്തി ദിവസങ്ങളോളം നാട്ടിലൂടെ ഇറങ്ങി നടന്നു;മൂന്ന് ബാങ്കുകളിലും നഗരത്തിലെ ഹോട്ടലുകളിലും പള്ളിയിലും യത്തീംഖാനയിലും പോയി; കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയൂടെ റൂട്ട് മാപ്പ് തയ്യാറാക്കാനാകാതെ വലഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍

ദുബായില്‍ നിന്ന് എത്തി ദിവസങ്ങളോളം നാട്ടിലൂടെ ഇറങ്ങി നടന്നു;മൂന്ന് ബാങ്കുകളിലും നഗരത്തിലെ ഹോട്ടലുകളിലും പള്ളിയിലും യത്തീംഖാനയിലും പോയി; കൊവിഡ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയൂടെ റൂട്ട് മാപ്പ് തയ്യാറാക്കാനാകാതെ വലഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍

കൊവിഡ് ബാധ സ്ഥിരീകരിച്ച പാലക്കാട് കാരാക്കുറിശ്ശി സ്വദേശിയൂടെ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയാതെ വലഞ്ഞ് ആരോഗ്യപ്രവര്‍ത്തകര്‍. മാര്‍ച്ച് 13 ന് ദുബായില്‍ നിന്ന് എത്തിയ ഇയാള്‍ ദിവസങ്ങളോളം നാട്ടിലൂടെ ഇറങ്ങി നടക്കുകയും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.


കരിപ്പൂരിലെത്തിയ ഇയാളോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അത് അനുസരിച്ചില്ല. പിന്നീട് നാട്ടുകാരുടെ പരാതിയില്‍ പൊലീസ് എത്തി കേസെടുക്കുമെന്ന് പറഞ്ഞതോടെയാണ് ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്

ഇതിനിടെ ഇദ്ദേഹം മൂന്ന് ബാങ്കുകളിലും നഗരത്തിലെ ഹോട്ടലുകളിലും പള്ളിയിലും യത്തീംഖാനയിലും പോയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായും ഇദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. മാത്രമല്ല കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ ആയ മകനുമായും ഇദ്ദേഹം ഇടപഴകിയിട്ടുണ്ട്.

ഇതിന് ശേഷം മകന്‍ മൂന്ന് ദിവസം കെ.എസ്.ആര്‍.ടി.സി ബസില്‍ ജോലി ചെയ്തിട്ടുണ്ട്. 17 ാം തിയതി മണ്ണാര്‍ക്കാടേക്കും തിരുവനന്തപുരത്തേക്കും തൃശൂരിലേക്കും ബസില് യാത്ര ചെയ്തിട്ടുണ്ട്.രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 21 ന് മാത്രമാണ് ദുബായില് നിന്നെത്തിയ ഇദ്ദേഹം നിരീക്ഷണത്തിന് വിധേയനാകുന്നത്. ഇതിന് പിന്നാലെ ബുധനാഴ്ചയാണ് കൊവിഡ് 19 പോസിറ്റീവ് ആണെന്ന ഫലം വരുന്നത്.

Other News in this category4malayalees Recommends