കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഇറ്റലിയില്‍ മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് വ്യാപകമായി കൊവിഡ് പടര്‍ന്നു പിടിക്കുന്നു; ഫെബ്രുവരി മുതല്‍ രോഗം സ്ഥിരീകരിച്ചത് ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന 2629 പേര്‍ക്ക്

കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഇറ്റലിയില്‍ മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് വ്യാപകമായി കൊവിഡ് പടര്‍ന്നു പിടിക്കുന്നു; ഫെബ്രുവരി മുതല്‍ രോഗം സ്ഥിരീകരിച്ചത് ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന 2629 പേര്‍ക്ക്

കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഇറ്റലിയില്‍ മെഡിക്കല്‍ പ്രവര്‍ത്തകര്‍ക്ക് വ്യാപകമായി കൊവിഡ് പടര്‍ന്നു പിടിക്കുന്നു. ഇറ്റലില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ഫെബ്രുവരി മുതല്‍ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന 2629 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ആകെ റിപ്പോര്‍ട്ട ചെയ്ത കൊവിഡ് കേസുകളുടെ 8.3 ശതമാനം വരുമിത്. അല്‍ ജസീറയുടെ റിപ്പോര്‍ട്ട് പ്രകാരം GIMBE എന്ന ഇറ്റാലിയന്‍ മെഡിക്കല്‍ സംഘടന നടത്തിയ കണക്കെടുപ്പിലാണ് ഇത് വ്യക്തമായത്. മാര്‍ച്ച് 11 വരെയുള്ള കണക്കുകളാണ് ഇവരുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതിനുശേഷം നിരവധി കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് GIMBE ഡയരക്ടര്‍ പറയുന്നത്. ഇറ്റലിയില്‍ എത്ര മെഡിക്കല്‍ ജീവനക്കാര്‍ കൊവിഡ് ബാധിച്ചു മരിച്ചു എന്നതില്‍ ഇതുവരെ കൃത്യമായ കണക്ക് ലഭ്യമല്ല.


ഇവിടത്തെ മെഡിക്കല്‍ ജീവനക്കാര്‍ക്ക് പലപ്പോഴും ടെസ്റ്റുകള്‍ നടത്താനും സുരക്ഷാ സാമഗ്രികള്‍ ഉപോയഗിക്കാനും കഴിയാറില്ലെന്നും ഇവര്‍ പറയുന്നു. ആവശ്യത്തിന് ആശുപത്രികളോ മെഡിക്കല്‍ സാമഗ്രികളോ ഇല്ലാതെ വലയുന്ന അവസ്ഥയിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പിടിപെടുന്നത്.

Other News in this category4malayalees Recommends