കൊവിഡ് 19 നെ നേരിടാന്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി; ദരിദ്രര്‍ക്ക് മൂന്ന് മാസത്തേയ്ക്ക് ഒരു കിലോ പയറു വര്‍ഗം സൗജന്യജന്യമായി നല്‍കുന്നതുള്‍പ്പടെ നിരവധി ഉപകാരപ്രദമായ പ്രഖ്യാപനങ്ങള്‍

കൊവിഡ് 19 നെ നേരിടാന്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി; ദരിദ്രര്‍ക്ക് മൂന്ന് മാസത്തേയ്ക്ക് ഒരു കിലോ പയറു വര്‍ഗം സൗജന്യജന്യമായി നല്‍കുന്നതുള്‍പ്പടെ നിരവധി ഉപകാരപ്രദമായ പ്രഖ്യാപനങ്ങള്‍

കൊവിഡ് 19 നെ തുടര്‍ന്ന് വെല്ലുവിളി നേരിടുന്ന സമ്പദ് വ്യവസ്ഥയെ സഹായിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പാക്കേജ് പ്രഖ്യാപിയ്ക്കുന്നത്.രാജ്യത്തെ നിരാലംബര്‍ക്കും അശരണര്‍ക്കും എല്ലാം സഹായം നല്‍കുന്നതിനായി 1.70 ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും എല്ലാം ഇതിന്റെ പ്രയോജനം ലഭിയ്ക്കും. രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് പാക്കേജ് എന്നത് ശ്രദ്ധേയമാണ്.


പ്രധാന പ്രഖ്യാപനങ്ങള്‍;

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മൂന്ന് മാസത്തെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു. 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

ദരിദ്രര്‍ക്ക് മൂന്ന് മാസത്തേയ്ക്ക് ഒരു കിലോ പയറു വര്‍ഗം സൗജന്യജന്യമായി നല്‍കും.

അഞ്ചു കിലോ വീതം അരിയും ഗോതമ്പും നല്‍കും.

പ്രധാനമന്ത്രി അന്ന യോജന പദ്ധതിയ്ക്ക് കീഴില്‍ 80 കോടി ദരിദ്രര്‍ക്ക് സഹായം ലഭിയ്ക്കും

9.8 കോടി കര്‍ഷകര്‍ക്ക് പ്രത്യേക സഹായം.കര്‍ഷകര്‍ക്ക് കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡു നല്‍കും . 2,000 രൂപ നേരിട്ട് അക്കൌണ്ടില്‍ എത്തും.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്ളവര്‍ക്ക് പ്രത്യേക സഹായം. 2000 രൂപ വീതം മൂന്നു മാസത്തേക്കു നല്‍കും.

എട്ടു കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് 3 മാസത്തേക്ക് സൗജന്യഗ്യാസ് സിലണ്ടര്‍

പ്രധാനമന്ത്രി ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് 500 രൂപ വീതം.

പാവപ്പെട്ട പൌരന്‍മാര്‍ക്കും വിധവകള്‍ക്കും 1000 രൂപ വീതം അധികം നല്‍കും.

ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നു മാസത്തെ പി.എഫ് തുക സര്‍ക്കാര്‍ നല്‍കും.

Other News in this category4malayalees Recommends