കോവിഡ്-19 വൈറസ് ബാധിച്ചവരെ പരിചരിയ്ക്കാന്‍ ഇന്ത്യയിലും റോബോട്ടുകള്‍; രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ റോബോട്ടിനെ പരീക്ഷിച്ചത് ജയ്പൂരില്‍; നീക്കം ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള ജീവനക്കാരെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാന്‍

കോവിഡ്-19 വൈറസ് ബാധിച്ചവരെ പരിചരിയ്ക്കാന്‍ ഇന്ത്യയിലും റോബോട്ടുകള്‍. ജയ്പൂരിലെ ആശുപത്രിയാണ് രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ റോബോട്ടിനെ പരീക്ഷിച്ചത്. ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കമുള്ള ജീവനക്കാരെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനാണ് ഈ നീക്കം. ഇത് വിജയിച്ചാല്‍ ആശുപത്രികള്‍ നേരിടുന്ന വന്‍ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

സവായ് മാന് സിങ് (എസ്.എം.എസ്) സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇന്ന് റോബോട്ടിന്റെ ട്രയല്‍ നടത്തിയത്. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്കാണ് റോബോട്ട് സേവനം നല്‍കിയത്. ഇതുസംബന്ധിച്ച് വിദഗ്ധ സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡി.എസ്. മീന പറഞ്ഞു.

എല്ലാ മുന്‍കരുതലുകളും എടുക്കുന്നുണ്ടെങ്കിലും വൈറസ് ബാധയെ കുറിച്ച് ജീവനക്കാര്‍ ആശങ്കയിലാണ്. ഭക്ഷണവും മരുന്നും നല്‍കാന്‍ രോഗികളുമായി ഇടയ്ക്കിടെ ബന്ധപ്പെടുന്നത് ഒഴിവാക്കാന്‍ റോബോട്ടിന്റെ സാന്നിധ്യം സഹായിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു

Other News in this category4malayalees Recommends