പകല്‍ സമയങ്ങളില്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം; ആളുകള്‍ ഒന്നിച്ചു പുറത്തിറങ്ങുന്നത് തുടര്‍ന്നാല്‍ മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അധികൃതര്‍

പകല്‍ സമയങ്ങളില്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം; ആളുകള്‍ ഒന്നിച്ചു പുറത്തിറങ്ങുന്നത്  തുടര്‍ന്നാല്‍  മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അധികൃതര്‍

പകല്‍ സമയങ്ങളില്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം .പകല്‍ സമയങ്ങളില്‍ ആളുകള്‍ ഒന്നിച്ചു പുറത്തിറങ്ങുന്നത് തുടര്‍ന്നാല്‍ മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിപകല്‍ സമയങ്ങളില്‍ ആളുകള്‍ നിയന്ത്രണമില്ലാതെ പുറത്തിറങ്ങുന്നതാണു കര്‍ഫ്യൂ നാളുകളിലെ കാഴ്ച. ഈ പ്രവണത കോവിഡ് വ്യാപനത്തിന് വഴിയൊരുക്കും എന്നാണു അധികൃതരുടെ ആശങ്ക . കര്‍ഫ്യൂ സമയം കഴിഞ്ഞാലും പരമാവധി വീടുകളില്‍ തന്നെ ഇരിക്കണമെന്ന് ആരോഗ്യമന്ത്രലായം ആവര്‍ത്തിച്ചു ഉണര്‍ത്തുന്നുണ്ട്. ജനങ്ങള്‍ അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഴുവന്‍ സമയ കര്‍ഫ്യു നടപ്പാക്കേണ്ടി വരുമെന്നു ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് പറഞ്ഞു .


വൈകീട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ നാലുമണി വരെയാണ് കുവൈത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് . പകല്‍ സമയങ്ങളില്‍ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലാണ്. റോഡുകളില്‍ തിരക്കും കുറവല്ല . എന്നാല്‍ അഞ്ചുമണി മുതല്‍ നിരത്തുകളെല്ലാം പോലീസ് നിയന്ത്രണത്തിലാണ് .തിരിച്ചറിയല്‍ കാര്‍ഡോടെ പുറത്തിറങ്ങാന്‍ അനുമതിയുണ്ട് . സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റും മൂന്നു മണിവരെയാണ് തുറക്കുന്നത് കര്‍ഫ്യൂ ലംഘിച്ചതിന് ചൊവാഴ്ചമാത്രം 45 പേരാണ് പിടിയിലായത്. ഇതില്‍ എട്ടുപേര്‍ സ്വദേശികളും 37 പേര്‍ വിദേശികളുമാണ്. കാപിറ്റല്‍, ഹവല്ലി ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍.

Other News in this category



4malayalees Recommends