ഖത്തറില്‍ പുതിയ 11 കോവിഡ് രോഗബാധ കൂടി സ്ഥിരീകരിച്ചു; രാജ്യത്ത് രോഗികളുടെ എണ്ണം 537 ആയി; ഇന്ന് മുതല്‍ ഖത്തറില്‍ മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ അടച്ചിടും

ഖത്തറില്‍ പുതിയ 11 കോവിഡ് രോഗബാധ കൂടി സ്ഥിരീകരിച്ചു; രാജ്യത്ത് രോഗികളുടെ എണ്ണം 537 ആയി; ഇന്ന് മുതല്‍ ഖത്തറില്‍ മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ അടച്ചിടും

ഖത്തറില്‍ പുതിയ 11 കോവിഡ് രോഗബാധ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 537 ആയി. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ ഖത്തറില്‍ മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ അടച്ചിടും.പുതുതായി പതിനൊന്ന് പേരിലാണ് ഖത്തറില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയ ഖത്തരി പൌരന്മാരാണ്. മറ്റ് ആറ് പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വിദേശികള്‍. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം രാജ്യത്ത് 537 ആയി. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം പന്ത്രണ്ടായിരം കടന്നു.


കോവിഡ് രോഗബാധയെ തുടര്‍ന്ന് ഇതുവരെ രാജ്യത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം സ്ഥിരീകരിച്ചവര്‍ക്കെല്ലാം ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ഏറ്റവും മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മണി എക്‌സ്‌ചേഞ്ച് സെന്ററുകള്‍ ഇന്ന് മുതല്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല.എല്ലാ എക്‌സ്‌ചേഞ്ചുകളോടും ഓണ്‍ലൈന്‍ വഴി പണമയക്കാനുള്ള സംവിധാനം കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തെ മെഡിക്കല്‍ കമ്മീഷന്റെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് വരെയായി നിജപ്പെടുത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends