കാനഡക്കാര്‍ ഇന്ത്യയിലെ കൊറോണ ലോക്ക്ഡൗണില്‍ കുടുങ്ങി; ബ്രിട്ടീഷ് കൊളംബിയയിലെ സറെ സ്വദേശികളെ തിരിച്ച് കൊണ്ടു വരാന്‍ കച്ചകെട്ടിയിറങ്ങി സറെ എംപി സുഖ് ദനിവാല്‍; ഇന്ത്യയില്‍ കുടുങ്ങിയവരില്‍ എംപിയുടെ അമ്മയും; മോഡിയുടെ കനിവിനായി കേണ് കാനഡ

കാനഡക്കാര്‍ ഇന്ത്യയിലെ കൊറോണ ലോക്ക്ഡൗണില്‍ കുടുങ്ങി; ബ്രിട്ടീഷ് കൊളംബിയയിലെ സറെ സ്വദേശികളെ തിരിച്ച് കൊണ്ടു വരാന്‍ കച്ചകെട്ടിയിറങ്ങി സറെ എംപി സുഖ് ദനിവാല്‍; ഇന്ത്യയില്‍ കുടുങ്ങിയവരില്‍ എംപിയുടെ അമ്മയും; മോഡിയുടെ കനിവിനായി കേണ് കാനഡ
കോവിഡ്-19നെ തുരത്താനായി ഇന്ത്യ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ പെട്ട് പോയ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറെ സ്വദേശികളെ തിരിച്ച് കാനഡയിലേക്കെത്തിക്കുന്നതിന് അങ്ങേയറ്റം ശ്രമിക്കുമെന്ന വാഗ്ദാനവുമായി സറെ എംപി രംഗത്തെത്തി. ഇവിടുത്തെ ലിബറല്‍ എംപിയായ സുഖ് ദലിവാല്‍ ആണ് ഈ വാഗ്ദാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കനേഡിയന്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്നും തിരിച്ച് കൊണ്ടു വരുന്നതിനായി ഇന്ത്യയുടെ എയര്‍സ്‌പേസ് തുറന്ന് കൊടക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചിട്ടുണ്ടെന്നും ദലിവാല്‍ പറയുന്നു.

സറെ സ്വദേശികളായ ആയിരക്കണക്കിന് പേര്‍ ഇത്തരത്തില്‍ ഇന്ത്യയിലെ ലോക്ക്ഡൗണില്‍ പെട്ട് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുന്ന കൊറോണയെ പിടിച്ച് കെട്ടുന്നതിനായി മാര്‍ച്ച് 25ന് ആയിരുന്ന നരേന്ദ്ര മോഡി രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.ഇതിനെ തുടര്‍ന്ന് ജനത്തിന് വീടുകളില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുളളൂ. ലോക്ക്ഡൗണിന്റെ ഭാഗമായി വിദേശത്തേക്കുള്ള വിമാനസര്‍വീസുകളെല്ലാം നിര്‍ത്തി വച്ചതിനെ തുടര്‍ന്നാണ് സറെക്കാര്‍ ഇന്ത്യയില്‍ പെട്ട് പോയിരിക്കുന്നത്.

കൊവിഡ് പടരുന്ന സാഹര്യത്തില്‍ വിദേശങ്ങളിലുള്ള കാനഡക്കാര്‍ എത്രയും വേഗം മാതൃരാജ്യത്തേക്ക് തിരിച്ചെത്തണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ ആവര്‍ത്തിച്ച് നിര്‍ദേശിച്ചിരുന്നു. തല്‍ഫലമായി ഇന്ത്യയിലെ സറെക്കാര്‍ കാനഡയിലേക്ക് വരാന്‍ ഒരുങ്ങുന്നതിനിടെയാണ് മോഡി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ദനിവാല്‍ വിശദീകരിക്കുന്നു. അതിനാല്‍ അവര്‍ക്ക് ഇന്ത്യയില്‍ നിന്നും തിരിച്ച് വരുക വിഷകരമായിത്തീര്‍ന്നിരിക്കുന്നുവെന്നും എന്നാല്‍ അവരെ കാനഡയിലെത്തിക്കുന്നതിന് കനേഡിയന്‍ ഗവണ്‍മെന്റ് അങ്ങേയറ്റം ശ്രമിക്കുമെന്നും ദനിവാല്‍ ഉറപ്പേകുന്നു.

ഇതിന്റെ ഭാഗമായി കനേഡിയന്‍ വിദേശകാര്യ മന്ത്രി ഫ്രാന്‍കോയിസ് ഫിലിപ്പ് ചംപാഗ്നെ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി സംസാച്ചിരുന്നുവെന്നും അതിനാല്‍ അവരെ തിരിച്ച് കൊണ്ടു വരാനാവുമെന്ന പ്രതീക്ഷയുണ്ടെന്നും ദനിവാല്‍ പറയുന്നു.തന്റെ 80കാരിയായ അമ്മയും ഇന്ത്യയില്‍ പെട്ട് പോയവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് ദനിവാല്‍ വെളിപ്പെടുത്തുന്നത്. അവര്‍ക്ക് കുഴപ്പമൊന്നുമില്ലെന്നും അവര്‍ വളരെ ധൈര്യമുളള സ്ത്രീയാണെന്നും ദനിവാല്‍ പറയുന്നു.

Other News in this category4malayalees Recommends