യുഎസില്‍ കൊറോണ മരണങ്ങള്‍ 1000 കവിഞ്ഞു; രോഗബാധിതര്‍ 70,000ത്തിനടുത്ത്; 33,033 കേസുകളും 366 മരണങ്ങളുമായി ന്യൂയോര്‍ക്ക് മുന്നില്‍; 80 ശതമാനം പേര്‍ക്കും വൈദ്യസഹായമില്ലാതെ സുഖപ്പെടുന്നു; ബില്യണ്‍ കണക്കിന് ഡോളറിന്റെ സഹായ പാക്കേജുമായി സെനറ്റ്

യുഎസില്‍ കൊറോണ മരണങ്ങള്‍ 1000 കവിഞ്ഞു; രോഗബാധിതര്‍ 70,000ത്തിനടുത്ത്; 33,033 കേസുകളും 366 മരണങ്ങളുമായി ന്യൂയോര്‍ക്ക് മുന്നില്‍; 80 ശതമാനം പേര്‍ക്കും വൈദ്യസഹായമില്ലാതെ സുഖപ്പെടുന്നു; ബില്യണ്‍ കണക്കിന് ഡോളറിന്റെ സഹായ പാക്കേജുമായി സെനറ്റ്
കൊറോണയുടെ താണ്ഡവത്തിന്റെ ശവപ്പറമ്പായി അടുത്ത് തന്നെ യുഎസ് മാറുമെന്ന് ഏറ്റവും പുതിയ വൈറസ് വ്യാപന പ്രവണതകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം നിലവില്‍ യുഎസില്‍ മരണം 1045ല്‍ എത്തുകയും 69,120 കോവിഡ്-19 കേസുകള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ സ്ഥിരീകരിക്കുന്ന കേസുകള്‍ കുതിച്ചുയരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് വെളിപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 33,033 കേസുകളും 366 മരണങ്ങളുമായി ന്യൂയോര്‍ക്ക് സ്‌റ്റേറ്റാണ് മുന്നിലുള്ളത്.

ന്യൂ ജഴ്‌സിയില്‍ 4407 രോഗികളും 62 മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കാലിഫോര്‍ണിയയില്‍ 3169 കോവിഡ്-19 രോഗികളും 67 മരണവും വാഷിംഗ്ടമില്‍ 2600 കേസുകളും 133 മരണവും സ്ഥിരീകരിച്ചിരിക്കുന്നു.മിച്ചിഗനില്‍ 2295 രോഗികളും 43 മരണവും ഫ്‌ലോറിഡയില്‍ 1978 രോഗികളും 23 മരണവും ഇല്ലിനോയ്‌സില്‍ 1870 രോഗികളും 19 മരണവും മസാച്ചുസെറ്റ്‌സില്‍ 1838 രോഗികളും 15 മരണവും സ്ഥിരീകരിച്ചിരിക്കുന്നു. മറ്റ് നിരവധി സ്‌റ്റേറ്റുകളിലും നിരവധി പേര്‍ക്ക് രോഗബാധയുണ്ടായപ്പോള്‍ നിരവധി പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടിരിക്കുന്നു.

രാജ്യത്ത് 80 ശതമാനം രോഗികള്‍ക്കും വളരെ ചെറിയ തോതിലാണ് കൊറോണ ലക്ഷണങ്ങള്‍ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി പനി, ന്യൂമോണിയ എന്നിവ പലര്‍ക്കുമുണ്ടാകുന്നുണ്ടെങ്കിലും നിരവധി പേര്‍ക്ക് അത്രയധികം വൈദ്യസഹായം വേണ്ടാതെ തന്നെ സുഖപ്പെടുന്നുമുണ്ട്. എന്നാല്‍ നേരത്തെ തന്നെ പലവിധ രോഗങ്ങളുളളവര്‍ക്കും പ്രായമേറിയവര്‍ക്കുമാണ് രോഗം വഷളായി മരണം സംഭവിക്കുന്നതിനുള്ള സാധ്യതയേറുന്നത്.

സഹായ പാക്കേജുമായി സെനറ്റ്

യുഎസില്‍ കൊറോണ മരണങ്ങള്‍ 1000 പേര്‍ കടന്നതോടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനും ജനത്തെ ദുരിതത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്താനുമായി വന്‍ തുകയുടെ എയ്ഡ് പാക്കേജ് അനുവദിക്കാന്‍ യുഎസ് സെനറ്റ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.കൊറോണ പ്രതിസന്ധി കാരണം അമേരിക്കന്‍ ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കുമുണ്ടായ തിരിച്ചടിയുടെ ആഘാതം കുറയ്ക്കുന്നതിന് പര്യാപ്തമായ പാക്കേജാണ് ഇന്നലെ രാത്രി സെനറ്റ് പാസാക്കിയിരിക്കുന്നത്. ബില്യണ്‍ കണക്കിന് ഡോളറിന്റെ പാക്കേജാണിതെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും കൃത്യമായ തുക സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

Other News in this category



4malayalees Recommends