സിഡ്‌നി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവര്‍ക്കെല്ലാം കൊറോണ ഭീതിയാല്‍ നിര്‍ബന്ധിത ടെംപറേച്ചര്‍ പരിശോധന; രോഗത്തെ പ്രതിരോധിക്കാനുള്ള പരിശോധന നടത്തുന്നത് സാമൂഹിക അകല നിയമങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം; വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ...?

സിഡ്‌നി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവര്‍ക്കെല്ലാം കൊറോണ ഭീതിയാല്‍ നിര്‍ബന്ധിത ടെംപറേച്ചര്‍ പരിശോധന; രോഗത്തെ പ്രതിരോധിക്കാനുള്ള പരിശോധന നടത്തുന്നത് സാമൂഹിക അകല നിയമങ്ങള്‍ പാലിക്കാതെയെന്ന് ആരോപണം; വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ...?
ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സിഡ്‌നി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന എല്ലാ യാത്രക്കാരെയും ടെംപറേച്ചര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത് പലവിധ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് എന്‍എച്ച്എസ്ഡബ്ല്യൂ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഇവിടെ എത്തുന്ന യാത്രക്കാരുടെ ശാരീരികോഷ്മാവ് പരിശോധിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

ഹെല്‍ത്ത് മിനിസ്റ്റര്‍ ബ്രാഡ് ഹസാര്‍ഡ് ഇത് സംബന്ധിച്ച ഡയറക്ടീവിന് വ്യാഴാഴ്ച അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ഇവിടയെത്തുന്ന എല്ലാ യാത്രക്കാരുടെയും ഊഷ്മാവ് കര്‍ക്കശമായി പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പതിവിലുമധികം സമയം പരിശോധനകള്‍ക്കായി വേണ്ടി വരുന്നതിലാണ് നിരവധി യാത്രക്കാര്‍ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം പരിശോധനകള്‍ക്കിടെ അറൈവല്‍ ഹാളില്‍ തിങ്ങിക്കൂടുന്ന യാത്രക്കാര്‍ക്ക് രാജ്യത്ത് നിലവിലുള്ള സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ ഇവിടെ വച്ച് കോവിഡ് പകരുന്നതിനുള്ള സാധ്യതയേറെയാണെന്നും കമ്യൂണിറ്റി ആന്‍ഡ് പബ്ലിക്ക് സെക്ടര്‍ യൂണിയന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

അതിനാല്‍ ഈ പരിശോധന മൂലം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുകയെന്ന് നിരവധി പേര്‍ മുന്നറിയിപ്പേകുന്നു. പുതിയ പരിശോധനയെ തുടര്‍ന്ന് സിഡ്‌നി വിമാനത്താവളത്തില്‍ യാത്രക്കാര്‍ തൊട്ട് തൊട്ട് ലൈന്‍ നില്‍ക്കുന്നതിന്റെ വീഡിയോ പുറത്ത് വിട്ട് കൊണ്ട് ഷാഡോ ഹോം അഫയേര്‍സ് മിനിസ്റ്ററായ ക്രിസ്റ്റിന കെനീല്ലി രംഗത്തെത്തിയിടുണ്ട്. യാത്രക്കാര്‍ക്കിടയില്‍ ഒന്നരമീറ്റര്‍ അകലമില്ലാതെയാണ് വിമാനത്താവളത്തിലെ ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് ജീവനക്കാര്‍ പുതിയ പരിശോധനകള്‍ നടത്തുന്നതെന്നും ഇത് കോവിഡ്-19ന്റെ വ്യാപനത്തിനാണ് വഴിയൊരുക്കുകയെന്നും ക്രിസ്റ്റിന മുന്നറിയിപ്പേകുന്നു.


Other News in this category4malayalees Recommends