സൗത്ത് ഓസ്‌ട്രേലിയയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ച് കയറി 235ല്‍ എത്തി; ഒറ്റ ദിവസം സ്ഥിരീകരിച്ചത് 38 പുതിയ രോഗികളെ; സ്‌റ്റേറ്റിലെ ഈസ്റ്റര്‍ സ്‌കൂള്‍ ഹോളിഡേ ഒരാഴ്ച മുമ്പ് ആരംഭിക്കുന്നു; സ്‌കൂളുകള്‍ ഏപ്രില്‍ ആറിന് അടയ്ക്കും; എങ്ങും കടുത്ത ജാഗ്രത

സൗത്ത് ഓസ്‌ട്രേലിയയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ച് കയറി 235ല്‍ എത്തി; ഒറ്റ ദിവസം സ്ഥിരീകരിച്ചത് 38 പുതിയ രോഗികളെ; സ്‌റ്റേറ്റിലെ ഈസ്റ്റര്‍ സ്‌കൂള്‍ ഹോളിഡേ ഒരാഴ്ച മുമ്പ് ആരംഭിക്കുന്നു; സ്‌കൂളുകള്‍ ഏപ്രില്‍ ആറിന് അടയ്ക്കും; എങ്ങും കടുത്ത ജാഗ്രത
സൗത്ത് ഓസ്‌ട്രേലിയയില്‍ കോവിഡ്-19 കേസുകള്‍ കുതിച്ച് കയറുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ സ്റ്റേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മൊത്തം കോവിഡ്-19 കേസുകളുടെ എണ്ണം 235 ആയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്.ഇത്തരത്തില്‍ രോഗഭീഷണി ശക്തമായിരിക്കുന്നതിനാല്‍ ഈ സ്‌റ്റേറ്റിലെ ഈസ്റ്റര്‍ സ്‌കൂള്‍ ഹോളിഡേസ് ഒരു ആഴ്ച മുമ്പ് തന്നെ ആരംഭിക്കുന്നതായിരിക്കും. കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം താറുമാറായിരിക്കുന്ന ബിസിനസുകളെയും ജോലികളെയും പിന്തുണക്കുന്നതിനായി സ്റ്റേറ്റ് ഗവണ്‍മെന്റ് 650 മില്യണ്‍ ഡോളറാണ് അനുവദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുതുതായി 38 കോവിഡ് 19 കേസുകളാണ് സ്‌റ്റേറ്റില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ പകുതി പേരും റൂബി പ്രിന്‍സസ് ക്രൂയിസ് ഷിപ്പില്‍ യാത്ര ചെയ്തവരാണെന്നാണ് സൗത്ത് ഓസ്‌ട്രേലിയ ഹെല്‍ത്ത് വെളിപ്പെടുത്തിയിരിക്കുന്നത്.ഈ കപ്പലിനെ വിവാദപരമായ തീരുമാനത്തിലൂടെ സിഡ്‌നിയില്‍ പിടിച്ചിട്ടിരിക്കുകയാണ്.സ്റ്റേറ്റില്‍ സ്ഥിരീകരിച്ചിരിക്കുന്ന 235 കേസുകളില്‍ 60 പേരും ഈ ക്രൂയിസ് ലൈനറുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് രോഗബാധിതരായിത്തീര്‍ന്നവരാണ്.

സ്‌റ്റേറ്റില്‍ കൊറോണ ബാധിതരായിത്തീര്‍ന്നവരില്‍ ഭൂരിഭാഗം പേരും വിദേശ യാത്ര നടത്തിയവരോ അല്ലെങ്കില്‍ സ്‌റ്റേറ്റിന് പുറത്തേക്ക് യാത്ര ചെയ്തവരോ ആണെന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ പറയുന്നത്. ബുധനാഴ്ച സ്റ്റേറ്റിലെ ഒരു കൊറോണ ബാധിതനെ കൂടി ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.ഈ ഒരു സാഹചര്യത്തില്‍ ഇവിടെ ഏപ്രില്‍ 10ന് ആരംഭിക്കേണ്ടിയിരുന്ന ഈസ്റ്റര്‍ അവധി ഏപ്രില്‍ ആറിന് ആരംഭിക്കുന്നതായിരിക്കും.

Other News in this category



4malayalees Recommends