അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു; മരണസംഖ്യ 1209 ആയി; കഴിഞ്ഞദിവസം മാത്രം മരിച്ചത് 266 പേര്‍; കൊറോണബാധ യുഎസിന്റെ സാമ്പത്തിക മേഖലയെയും ബാധിച്ചു; 10 ലക്ഷത്തിലധികം പേര്‍ക്ക് തൊഴിലവസരം നഷ്ടമായി

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു; മരണസംഖ്യ 1209 ആയി; കഴിഞ്ഞദിവസം മാത്രം മരിച്ചത് 266 പേര്‍;  കൊറോണബാധ യുഎസിന്റെ സാമ്പത്തിക മേഖലയെയും ബാധിച്ചു;  10 ലക്ഷത്തിലധികം പേര്‍ക്ക് തൊഴിലവസരം നഷ്ടമായി

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. മരണസംഖ്യ 1209 ആയി. കഴിഞ്ഞദിവസം മാത്രം മരിച്ചത് 266 പേരാണ്. ഇതിനകം 82,404 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 81,782 ആയിരുന്നു. ചൈനയ്ക്ക് പിന്നാലെ 80589 ആളുകളുമായി ഇറ്റലിയാണ് നില്‍ക്കുന്നത്. ഞെട്ടിക്കുന്ന മരണസംഖ്യയാണ് അമേരിക്കയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രോഗം ബാധിച്ച 1100 പേരാണ് മരണത്തിന് കീഴടങ്ങിയത്


രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്നല്ലോ എന്ന ചോദ്യത്തിന് ചൈനയിലെ രോഗികളുടെ കണക്ക് കൃത്യമായി ആര്‍ക്ക് അറിയാം എന്നായിരുന്നു ട്രംപി?ന്റെ പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി സംസാരിച്ചാലേ ഇക്കാര്യം അറിയൂ എന്നും അദ്ദേഹം പറഞ്ഞു. നേരത്തേ കൊറോണയെ ചൈനാ വൈറസ് എന്നാക്ഷേപിച്ചിരുന്ന ട്രംപ് ഈ പ്രയോഗം ഇപ്പോള്‍ നടത്താത്തത് ചൈനീസ് പ്രസിഡന്റ് നടത്തിയ മുന്നറിയിപ്പിനെ തുടര്‍ന്നാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളുകയും ചെയ്തു.

ന്യൂയോര്‍ക്കില്‍ ബുധനാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 88 പുതിയ മരണങ്ങളാണ്. 42 സ്റ്റേറ്റുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. രാജ്യത്തുടനീളം സാമൂഹ്യ വ്യാപനമായി രോഗം മാറുമോ എന്ന ആശങ്ക ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുണ്ട്. മരണമടഞ്ഞവരില്‍ 65 ശതമാനവും 70 ന് മുകളിലുള്ളവരും 40 ശതമാനം 80 ന് മുകളില്‍ ഉള്ളവരുമാണ്. 40 ലോ അതില്‍ താഴെയോ പ്രായത്തില്‍ മരിച്ചവരുടെ ശതമാനം വെറും അഞ്ചാണ്. രോഗികളില്‍ 60 ശതമാനവും പുരുഷന്മാരാണെന്നും വിവരമുണ്ട്.

രോഗികളുടെ എണ്ണം കൂടുമ്പോഴും നിയന്ത്രണങ്ങള്‍ ഉടന്‍ അവസാനിപ്പിച്ച് രാജ്യത്തിന് സാധാരണ നിലയിലേക്ക് തിരിച്ചുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈസ്റ്റര്‍ ദിനം തൊട്ടടുത്ത് നില്‍ക്കെ രാജ്യത്തെ നിയന്ത്രണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Other News in this category



4malayalees Recommends