സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ബോധപൂര്‍വം ചുമച്ച് മലിനീകരണം നടത്തി; നശിപ്പിച്ചു കളയേണ്ടി വന്നത് 35000 ഡോളറിന്റെ ഭക്ഷ്യവസ്തുക്കള്‍; സംഭവം നടന്നത് അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍

സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ബോധപൂര്‍വം ചുമച്ച് മലിനീകരണം നടത്തി; നശിപ്പിച്ചു കളയേണ്ടി വന്നത് 35000 ഡോളറിന്റെ ഭക്ഷ്യവസ്തുക്കള്‍; സംഭവം നടന്നത് അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍

അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ബോധപൂര്‍വം ചുമച്ച് മലിനീകരണം നടത്തിയതായി ആക്ഷേപം. ജെറിറ്റി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പൊലീസിന് പരാതി നല്‍കി. ബേക്കറി, മാംസ വസ്തുക്കള്‍ തുടങ്ങിയവ സൂക്ഷിച്ച സ്ഥലത്തുവെച്ചായിരുന്നു സ്ത്രീബോധ പൂര്‍വം ചുമച്ചത്. ഇതേതുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ ഉടന്‍ ഇടപ്പെട്ട് അവിടെയുണ്ടായിരുന്ന 35000 ഡോളറിന്റെ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചുകളഞ്ഞു.


ബോധപൂര്‍വം കോറൊണ വൈറസ് പരത്താന്‍ ശ്രമിക്കുന്നവര്‍ക്കതെരെ ഭീകരവിരുദ്ധ നിയമമനുസരിച്ച് കേസെടുക്കുമെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, സ്ത്രീയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നുണ്ട്. തുടര്‍ന്ന് സ്ത്രീ പ്രവേശിച്ച സ്ഥലം മുഴുവന്‍ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അണുമുക്തമാക്കുകയും ചെയ്തു. ഭക്ഷ്യവസ്തുക്കള്‍ക്ക് ഇത്രയേറെ ആവശ്യമുള്ള ഈ സാഹചര്യത്തില്‍ അത് നശിപ്പിക്കേണ്ടിവന്നുവെന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ജോ ഫൗസുല ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

അവശ്യ വസ്തുക്കളുടെ വില്‍പ്പന കേന്ദ്രം എന്ന നിലയിലാണ് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്.ന്യൂജേഴസിയില്‍ കഴിഞ്ഞയാഴ്ച സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ പൊലീസ് ഭീകരവിരുദ്ധ നിയമം അനുസരിച്ച് കേസെടുത്തിരുന്നു.

Other News in this category



4malayalees Recommends