ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കോഴിക്കോടിന്റെ നിരത്ത് കീഴടക്കി നാശം നേരിടുന്നയിനം വെരുക്; റോഡിലൂടെ അലഞ്ഞു തീരിയുന്ന വെരുകിന്റെ ദൃശ്യം വൈറല്‍; 1990 ന് ശേഷം ഈ വെരുകിനെ കാണുന്നത് ഇതാദ്യമെന്നും റിപ്പോര്‍ട്ട്; വീഡിയോ കാണാം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിരത്തുകള്‍ വിജനമാക്കി മനുഷ്യന്‍ ഒഴിയുമ്പോള്‍ അവ കീഴടക്കുകയാണ് മൃഗങ്ങള്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഇത്തരത്തില്‍ നിരവധി ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും കോഴിക്കോട് നിന്ന് ഇന്നലെ പുറത്തുവന്ന വെരുകിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.

വംശനാശം നേരിടുന്നയിനം വെരുകാണ് കോഴിക്കോട് നിവാസികളെയും പൊലീസിനെയും അമ്പരിപ്പിച്ചുകൊണ്ട് റോഡിലൂടെ സൈ്വര്യവിഹാരം നടത്തിയത്. പര്‍വീന്‍ കസ്വാന്‍ ഐഎഫ്എസിന്റെ വേരിഫൈഡ് ട്വിറ്ററില്‍ അക്കൗണ്ടിലാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കോഴിക്കോട് മേപ്പയൂര്‍ ടൗണിലെ ദൃശ്യങ്ങളാണ് ഇത്.

ഈ പ്രത്യേകയിനം വെരുക് വംശനാശം നേരിടുന്ന ജീവികളില്‍ പെടുന്നതാണ്. ഈ ഇനത്തില്‍പ്പെട്ട 250 എണ്ണം മാത്രമേ ഇന്ന് ലോകത്ത് ജീവിച്ചിരിപ്പുള്ളു. 1990 ന് ശേഷം ഈ വെരുകിനെ കാണുന്നത് ഇതാദ്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Other News in this category4malayalees Recommends