കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി സിനിമാ താരങ്ങളും; രംഗത്തിറങ്ങാന്‍ സന്നദ്ധതയറിയിച്ച് ടൊവിനോ തോമസും സണ്ണി വെയ്‌നും പൂര്‍ണിമ ഇന്ദ്രജിത്തുമുള്‍പ്പടെയുള്ള താരനിര

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സംസ്ഥാന യുവജന കമ്മീഷന്‍ സജ്ജമാക്കുന്ന സന്നദ്ധസേനയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി സിനിമാ താരങ്ങളും. കമ്മീഷന്റെ യൂത്ത് ഡിഫന്‍സ് ഫോഴ്സില്‍ ഒറ്റദിവസം കൊണ്ട് 5000 ല്‍ അധികം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1465 പേര്‍ കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചവരാണ്. മൂവായിരത്തിലധികം പേര്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്.

സിനിമാ താരങ്ങളായ ടൊവിനോ തോമസ്, സണ്ണി വെയ്ന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകരായ മേജര്‍ രവി, അരുണ്‍ ഗോപി തുടങ്ങിയവര്‍ കൂട്ടിരിപ്പുകാരാകാന്‍ സന്നദ്ധത അറിയിച്ചവരില്‍ ഉള്‍പ്പെടുന്നു. കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക ചെയര്‍പേഴ്സണ്‍ ചിന്ത ജെറോം മന്ത്രി ഇ.പി. ജയരാജന് കൈമാറി.

കൂട്ടിരിപ്പിന് തയ്യാറായവരുടെ പട്ടിക ആരോഗ്യവകുപ്പിനും മറ്റുള്ളവരുടെ പട്ടിക സന്നദ്ധപ്രവര്‍ത്തന ചുമതലയുള്ള തദ്ദേശ സ്വയംഭരണ വകുപ്പിനും കൈമാറുമെന്ന് മന്ത്രി ജയരാജന്‍ അറിയിച്ചു. യൂത്ത് ഡിഫന്‍സ് ഫോഴ്സിലേക്ക് റജിസ്ട്രേഷന്‍ തുടരുകയാണ്.

Other News in this category4malayalees Recommends