'പ്രശ്‌നങ്ങള്‍ വരും പോകും, ഇപ്പൊ കൊഞ്ചം ചില്‍ പണ്ണ്'; പ്രിയപ്പെട്ടവരുമായി വീഡിയോ കോളില്‍ ഏര്‍പ്പെട്ട് നടന്‍ വിജയ്; ഇളയ ദളപതിക്കൊപ്പം വീഡിയോ കോളിലെത്തിയത് പുതിയ സിനിമയായ മാസ്റ്ററിലെ നായിക മാളവിക മോഹന്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് എന്നിവര്‍

അങ്ങനെ തന്റെ പ്രിയപ്പെട്ടവരുമായി വീഡിയോ കോളില്‍ ഏര്‍പ്പെടുകയാണ് നടന്‍ വിജയ്.തന്റെ പുതിയ സിനിമയായ മാസ്റ്ററിലെ നായിക മാളവിക മോഹന്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് തുടങ്ങിയവരൊണ് താരം വീഡിയോ കോളിലൂടെ ബന്ധപ്പെട്ടത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് മാളവികയാണ് ആരാധകരുമായി പങ്കുവച്ചത്.

മാളവിക പങ്കുവച്ച സ്‌ക്രീന്‍ ഷോട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. കൊറോണ ഭീതിയെ തുടര്‍ന്ന് സ്വകാര്യ ചടങ്ങായിട്ടായിരുന്നു മാസ്റ്ററിന്റെ ഓഡിയോ ലോഞ്ച് അടക്കം നടന്നത്.ചിത്രത്തിലെ പാട്ടിലെ വരിയോടൂകൂടിയായിരുന്നു മാളവിക സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചത്. മാസ്റ്റര്‍ ടീം സാമൂഹിക അകലം പാലിക്കുകയാണ്. നിങ്ങളും അങ്ങനെ ചെയ്യുന്നില്ലേയെന്നും താരം ആരാധകരോടായി ചോദിക്കുന്നു. വിജയ് സേതുപതി വില്ലനായി എത്തുന്ന മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്.

Other News in this category4malayalees Recommends