ഇങ്ങനെയും ഹീറോയാകാം; കോവിഡ് 19 മഹാമാരിയായി പടരുന്ന സാഹചര്യത്തില്‍ നാലു കോടിയുടെ സഹായധനം നല്‍കി തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്; പ്രധാനമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നല്‍കിയത് ഇതില്‍ മൂന്നു കോടി രൂപ

ഇങ്ങനെയും ഹീറോയാകാം; കോവിഡ് 19 മഹാമാരിയായി പടരുന്ന സാഹചര്യത്തില്‍ നാലു കോടിയുടെ സഹായധനം നല്‍കി തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്; പ്രധാനമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് നല്‍കിയത് ഇതില്‍ മൂന്നു കോടി രൂപ

കോവിഡ് 19 മഹാമാരിയായി പടരുന്ന സാഹചര്യത്തില്‍ നാലു കോടിയുടെ സഹായധനം നല്‍കി തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് 3 കോടി രൂപയും 50 ലക്ഷം രൂപ വീതം തെലങ്കാന, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവന ചെയ്തത്.

പുതിയ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ച് ജോര്‍ജിയയില്‍ നിന്നും തിരിച്ചെത്തിയ പ്രഭാസും നടി പൂജ ഹെഗ്ഡെയും ഇപ്പോള്‍ ക്വാറന്റൈനിലാണ്.

നേരത്തെ തെലുങ്ക് സൂപ്പര്‍ സ്റ്റാറുകളായ പവന്‍ കല്യാണ്‍, രാം ചരണ്‍, മഹേഷ് ബാബു, നിതിന്‍ എന്നിവരും സഹായധനം നല്‍കിയിരുന്നു. ബോളിവുഡ്, മോളിവുഡ്, കോളിവുഡ് താരങ്ങളും സഹായധനം നല്‍കിയിട്ടുണ്ട്.

Other News in this category4malayalees Recommends