ഓസ്‌ട്രേലിയയില്‍ കൊറോണ നിയമങ്ങള്‍ ലംഘിക്കുന്നവരെക്കുറിച്ച് പോലീസിനെ അറിയിക്കുന്നവരേറുന്നു; അയല്‍ക്കാരോ നാട്ടുകാരോ കോവിഡ്-19 നിയമം അനുസരിച്ചില്ലെങ്കില്‍ തല്‍സമയം അധികൃതരെ അറിയിക്കാന്‍ ജനങ്ങളേറെ; ക്രൈംസ്റ്റോപ്പേര്‍സിലേക്ക് ഇത്തരം തുടരന്‍ വിളികള്‍

ഓസ്‌ട്രേലിയയില്‍ കൊറോണ നിയമങ്ങള്‍ ലംഘിക്കുന്നവരെക്കുറിച്ച് പോലീസിനെ അറിയിക്കുന്നവരേറുന്നു; അയല്‍ക്കാരോ നാട്ടുകാരോ കോവിഡ്-19 നിയമം അനുസരിച്ചില്ലെങ്കില്‍ തല്‍സമയം അധികൃതരെ അറിയിക്കാന്‍ ജനങ്ങളേറെ; ക്രൈംസ്റ്റോപ്പേര്‍സിലേക്ക് ഇത്തരം തുടരന്‍ വിളികള്‍
ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിതരുടെ എണ്ണവും മരണവും വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ നാള്‍ക്ക് നാള്‍ കര്‍ക്കശമാക്കുന്നുണ്ട്. എന്നിട്ടും ഇവ ലംഘിക്കുന്നവരേറെയുണ്ടെന്ന് വെളിപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കൊറോണ നിയമങ്ങള്‍ ലംഘിക്കുന്ന അയല്‍ക്കാരെക്കുറിച്ചും നാട്ടുകാരെ കുറിച്ചും പോലീസിന് വിവരം നല്‍കുന്നവരുമേറുന്നുവെന്ന ആശ്വാസപ്രദമായ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

ഇത്തരത്തില്‍ രണ്ട് ദിവസങ്ങള്‍ക്കിടെ ക്രൈംസ്റ്റോപ്പേര്‍സിന് ഏതാണ്ട് 600 ഫോണ്‍ വിളികളെങ്കിലുമെത്തിയിട്ടുണ്ടെന്നാണ് എന്‍എസ്ഡബ്ല്യൂ പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയിരിക്കുന്ന കര്‍ക്കശമായ പുതിയ പബ്ലിക്ക് ഹെല്‍ത്ത് ഓര്‍ഡറുകള്‍ ലംഘിക്കുന്നവര്‍ക്ക് മേല്‍ സ്‌പോട്ട് ഫൈന്‍ ചുമത്തുന്നതിനുള്ള അധികാരം പോലീസിന് ലഭിച്ചതിന് ശേഷമാണ് പൊതുജനം ഈ വക നിയമലംഘനങ്ങള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചിരിക്കുന്നത്.

അടുത്തിടെ വിദേശത്ത് നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി 14 ദിവസത്തെ സെല്‍ഫ് ക്വോറന്റീന് വിധേയമാകണമെന്ന നിയമം തെറ്റിക്കുന്നവരെ കുറിച്ച് പോലും ഇത്തരത്തില്‍ പൊതുജനം പോലീസിനെ അറിയിക്കുന്നതിനാല്‍ നിയമം പഴുതില്ലാതെ നടപ്പിലാക്കാന്‍ സാധിക്കുന്നുവെന്നാണ് രാജ്യത്തെ വിവിധയിടങ്ങളിലെ പോലീസ് സേനകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.ഇതിനിടെ രാജ്യത്തെ വിവിധ സ്റ്റേറ്റുകള്‍ കൊറോണ നിയമങ്ങള്‍ കര്‍ക്കശമാക്കിക്കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഇത് പ്രകാരം സൗത്ത് ഓസ്‌ട്രേലിയയില്‍ പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന കൂട്ടായ്മകള്‍ക്കും പരിപാടികള്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് പടരുന്നതിനെ പിടിച്ച് കെട്ടുന്നതിനായി ഇവിടെ പോലീസ് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ വളരെ കര്‍ക്കശമായിട്ടാണ് നടപ്പിലാക്കുന്നത്.

Other News in this category



4malayalees Recommends