എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലും കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഇടിവ്; സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങളും സെല്‍ഫ് ഐസൊലേഷനും വിട്ട് വീഴ്ചയില്ലാതെ നടപ്പിലാക്കുന്നതിന്റെ ഫലം കണ്ട് തുടങ്ങി; രാജ്യത്തിനാകമാനം ആശ്വാസമേകുന്ന കണ്ടെത്തല്‍

എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലും കൊറോണ ബാധിതരുടെ എണ്ണത്തില്‍ ഇടിവ്; സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങളും സെല്‍ഫ് ഐസൊലേഷനും വിട്ട് വീഴ്ചയില്ലാതെ നടപ്പിലാക്കുന്നതിന്റെ ഫലം കണ്ട് തുടങ്ങി; രാജ്യത്തിനാകമാനം ആശ്വാസമേകുന്ന കണ്ടെത്തല്‍
ഓസ്‌ട്രേലിയയില്‍ കൊറോണ വ്യാപനം അപകടകരമായി വര്‍ധിക്കാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ വിട്ട് വീഴ്ചയില്ലാതെ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തത് ഫലം കണ്ട് തുടങ്ങിയെന്ന ആശ്വാസകരമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം നേരത്തെ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടിയിരുന്ന ഇടങ്ങളായ എന്‍എസ്ഡബ്ല്യൂവിലും വിക്ടോറിയയിലും രോഗബാധിതരുടെ എണ്ണം കുറയാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവില്‍ സ്‌റ്റേറ്റില്‍ 186 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് എന്‍എസ്ഡബ്ല്യൂപ്രീമിയറായ ഗ്ലാഡിസ് ബെരെജിക്ലിയാന്‍ വെളിപ്പെടുത്തുന്നത്. അതായത് ബുധനാഴ്ച സ്റ്റേറ്റില്‍ 211 കേസുകളാണ്ടായിരുന്നതെങ്കില്‍ വ്യാഴാഴ്ച അത് 190 കേസുകളായിട്ടാണ് ഇടിഞ്ഞ് താഴ്ന്നിരിക്കുന്നത്. വിക്ടോറിയയിലും കേസുകളുടെ എണ്ണത്തില്‍ കുറവ് കണ്ട് തുടങ്ങിയിട്ടുണ്ട്. ഇത് പ്രകാരം വിക്ടോറിയയില്‍ ഞായറാഴ്ച പുതിയ 80 കേസുകള്‍ സ്ഥിരീകരിച്ചിരുന്നുവെങ്കില്‍ തിങ്കളാഴ്ച അത് 51 ആയും ചൊവ്വാഴ്ച അത് 48 ആയും ഇടിഞ്ഞിരിക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

ഇവിടങ്ങളില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ രോഗപ്പടര്‍ച്ച കുറഞ്ഞിരിക്കുന്നതെന്ന് അവിടങ്ങളിലെ അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്ത് കര്‍ക്കശമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്, സെല്‍ഫ് ഐസൊലേഷന്‍ നിമയങ്ങള്‍ ഗുണം ചെയ്യുന്നുവെന്നാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തായ മൈക്കല്‍ കിഡ് എടുത്ത് കാട്ടുന്നു. ഇത്തരം നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കുന്ന സ്റ്റേറ്റുകള്‍ക്ക് അതിന്റെ ഗുണമുണ്ടാകുമെന്നുറപ്പാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

Other News in this category



4malayalees Recommends