കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണം; മരിച്ചത് കൊച്ചിയില്‍ ചികിത്സയിലായിരുന്ന എറണാകുളം ചുളിക്കല്‍ സ്വദേശി; ദുബായില്‍ നിന്നെത്തിയ 69കാരന്റെ ഭാര്യയും എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിവന്ന ടാക്‌സി ഡ്രൈവര്‍ക്കും കൊവിഡ് രോഗി

കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണം. കൊച്ചിയില്‍ ചികിത്സയിലായിരുന്ന എറണാകുളം ചുളിക്കല്‍ സ്വദേശിയാണ് മരിച്ചത്. 69 വയസായിരുന്നു ഇയാള്‍ക്ക്. ഇയാളുടെ ഭാര്യയും കൊവിഡ് രോഗിയാണ്.ഇന്ന് രാവിലെ എട്ട് മണിക്കാണ് ഇയാള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ച് മുന്‍പാണ് മരണവിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിലെ 40 കുടുംബങ്ങളെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഈ മാസം 16നാണ് ഇയാള്‍ ദുബായില്‍ നിന്നെത്തിയത്. ഇദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിവന്ന ടാക്‌സി ഡ്രൈവര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇയാളുടെ ഭാര്യയുള്‍പ്പെടെ ചികിത്സയിലുള്ള ബാക്കിയെല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടര്‍ പ്രതികരിച്ചു.ദുബായില്‍ നിന്ന് എത്തിയ അദ്ദേഹത്തെ കടുത്ത ന്യുമോണിയ ലക്ഷണങ്ങളുമായാണ് മാര്‍ച്ച് 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം 28ന് രാവിലെ 8 മണിക്കാണ് മരിച്ചത്.

Other News in this category4malayalees Recommends