ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയെന്ന ചക്കി വിവാഹിതയാവുകയാണോ? ഇന്‍സ്റ്റാഗ്രാമില്‍ ഹല്‍ദി കാസ്റ്റ്യൂമിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരപുത്രി; സത്യമിതാണ്

ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവികയെന്ന ചക്കി വിവാഹിതയാവുകയാണോ? ഇന്‍സ്റ്റാഗ്രാമില്‍ ഹല്‍ദി കാസ്റ്റ്യൂമിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരപുത്രി; സത്യമിതാണ്

നടന്‍ ജയറാമിന്റെ മകള്‍ മാളവിക ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഹല്‍ദി കോസ്റ്റ്യൂമിലാണ് മാളവികയെ ചിത്രങ്ങളില്‍ കാണുന്നത്. ചിത്രങ്ങള്‍ കണ്ട പലരിലും ഈ സംശയമുദിച്ചു. മാളവികയെന്ന ചക്കി വിവാഹിതയാവുകയാണോ? എന്നാല്‍ ഒരു ടെക്സ്‌റ്റൈല്‍ ബ്രാന്‍ഡിന്റെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്നും മോഡലിങ് ഇഷ്ടപ്പെടുന്ന മാളവിക ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹല്‍ദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.


സുന്ദരിയായിരിക്കുന്നുവെന്നും സിന്‍ഡ്രല്ലയെപ്പോലെയുണ്ടെന്നുമെല്ലാം ആരാധകര്‍ പ്രശംസകള്‍ കൊണ്ടു മൂടുകയാണ് താരപുത്രിയെ.

വിദേശത്ത് പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന മാളവിക ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്.
Other News in this category4malayalees Recommends