'പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജന്മദിനവും'; തന്റെ മാലാഖയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍; മകള്‍ വിസ്മയയുടെ ജന്മദിനത്തില്‍ മോഹന്‍ലാല്‍ പങ്കുവെച്ച ആശംസാ കുറിപ്പ് വൈറല്‍

മകളുടെ ജന്മദിനത്തില്‍ ആശംസകളുമായി മോഹന്‍ലാല്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ആശംസ അറിയിച്ചിരിക്കുന്നത്. 'പ്രിയപ്പെട്ട മായ, നിന്നെപ്പോലെ സുന്ദരവും അതുല്യവുമായിരിക്കട്ടെ ഈ ജന്മദിനവും.. എന്റെ മാലാഖയ്ക്ക് ഹാപ്പി ബര്‍ഡേ' മോഹന്‍ലാല്‍ കുറിച്ചു. നടന്‍മാരായ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരും ആശംസകള്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം, മോഹന്‍ലാല്‍ മകളെ 'മായ' എന്ന് അഭിസംബോധന ചെയ്തതില്‍ അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

വിസ്മയയുടെ പേരു മാറ്റിയോ എന്നാണ് പലരും അത്ഭുതപ്പെടുന്നത്. വിസ്മയയുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലെ പേരും മായാ മോഹന്‍ലാല്‍ എന്നു തന്നെയാണ്.

Other News in this category

4malayalees Recommends