കൊവിഡ് ബാധിച്ച മരിച്ച രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍; രോഗം സ്ഥിരീകരിച്ചവരില്‍ നാലോളം പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി

കൊവിഡ് ബാധിച്ച മരിച്ച രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍; രോഗം സ്ഥിരീകരിച്ചവരില്‍ നാലോളം പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച മരിച്ച രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പക്ഷേ അതിന് സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു.ഉയര്‍ന്ന രക്തസമ്മര്‍ദ്ദമടക്കം കോംപ്ലിക്കേഷനുകളുണ്ടാക്കി. മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല. വളരെ സൂക്ഷ്മമായി പ്രോട്ടോക്കോള്‍ അനുസരിച്ചാകും സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുക.


സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ നാലോളം പേരുടെ ആരോഗ്യനില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവരില്‍ ചിലര്‍ പ്രായമുള്ളവരാണ്. ചിലര്‍ക്ക് മറ്റു രോഗങ്ങളുണ്ട്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കളമശേരിയില്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ട 69 കാരന്‍ കടുത്ത ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് മന്ത്രി വി.എസ് സുനില്‍കുമാറും പറഞ്ഞിരുന്നു. ഹൈ റിസ്‌ക്കില്‍ ഉണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹമെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ കൊവിഡ് മരണം ആണെങ്കില്‍ പോലും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

Other News in this category4malayalees Recommends