കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കാലാവധി കഴിയുന്ന ഇഖാമ, എക്‌സിറ്റ് വിസകളുടെ കാലാവധി സ്വയം നീട്ടി കിട്ടുമെന്ന് സൗദി; കാലാവധി നീട്ടുക അടുത്ത മൂന്ന് മാസക്കാലത്തേക്ക്; പാസ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ട് ഹാജരാവണ്ട

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കാലാവധി കഴിയുന്ന ഇഖാമ, എക്‌സിറ്റ് വിസകളുടെ കാലാവധി സ്വയം നീട്ടി കിട്ടുമെന്ന് സൗദി; കാലാവധി നീട്ടുക അടുത്ത മൂന്ന് മാസക്കാലത്തേക്ക്; പാസ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ട് ഹാജരാവണ്ട

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കാലാവധി കഴിയുന്ന ഇഖാമ, എക്‌സിറ്റ് അല്ലെങ്കില്‍ എന്‍ട്രി ഫൈനല്‍ എക്‌സിറ്റ് വിസകള്‍ എന്നിവയുടെ കാലാവധി സ്വയം നീട്ടി കിട്ടുമെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. 18/03/2020 (ഹിജ്‌റ 23/07/1441) നും 30/06/2020 (ഹിജ്‌റ 09/11/1441) നും ഇടയില്‍ കാലാവധി കഴിയുന്ന, തൊഴില്‍ വിസക്കാരായ ആളുകളുടെ ഇഖാമകള്‍ക്ക് അടുത്ത മൂന്നുമാസത്തേക്ക് കാലാവധി സ്വയം നീട്ടി കിട്ടും. ഇതിന് ഒരു തരത്തിലുമുള്ള ഫീസ് നല്‍കണ്ട.


പാസ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ട് ഹാജരാവുകയും വേണ്ട. 25/02/2020 (01/07/1441)നും 20/03/2020 (25/07/1441)നും ഇടയില്‍ ഉപയോഗിക്കാത്ത എക്‌സിറ്റ് / എന്‍ട്രി വിസകളുടെ കാലാവധി മൂന്നുമാസത്തേക്ക് സ്വയം നീട്ടികിട്ടും. ഇതിനും ഫീസ് നല്‍കുകയോ പാസ്‌പോര്‍ട്ട് ഓഫീസില്‍ നേരിട്ട് ഹാജരാവുകയോ വേണ്ട. 18/03/2020 (23/07/1441) നും 30/06/2020 (09/11/1441) നും ഇടയില്‍ ഫൈനല്‍ എക്‌സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞാല്‍ അടുത്ത മൂന്നുമാസത്തേക്ക്, ഒരു ഫീസുമില്ലാതെ തന്നെ സ്വയം നീട്ടികിട്ടും.

തൊഴിലുടമകള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ ഫൈനല്‍ എക്‌സിറ്റ് വിസ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ അബ്ഷീര്‍, മുഖീം എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ റദ്ദ് ചെയ്യാനും കഴിയും. സൗദിയിലേക്ക് തിരിച്ചുവരാനാവാതെ നാടുകളില്‍ കുടുങ്ങിയ ആളുകള്‍ക്ക് എക്‌സിറ്റ് / എന്‍ട്രി വിസയുടെ കാലാവധി

https://visa.mofa.gov.sa/ExtendReturnedVisa എന്ന ലിങ്കില്‍ പുതുക്കാനാവും

Other News in this category



4malayalees Recommends