ഓസ്‌ട്രേലിയയില്‍ കൊറോണരോഗികള്‍ 3400 ആയി വര്‍ധിച്ചു; മരിച്ചവര്‍ 14 പേര്‍; എട്ട് പേരുടെ ജീവന്‍ നഷ്ടപ്പെട്ട എന്‍എസ്ഡബ്ല്യൂവില്‍ ഒറ്റ ദിവസം കൊണ്ട് പുതുതായി 212 കേസുകള്‍; 1617 രോഗികളുമായി എന്‍എസ്ഡബ്ല്യൂ മുന്നില്‍; നിയമങ്ങള്‍ കര്‍ക്കശമാക്കി അധികൃതര്‍

ഓസ്‌ട്രേലിയയില്‍ കൊറോണരോഗികള്‍ 3400 ആയി വര്‍ധിച്ചു; മരിച്ചവര്‍ 14 പേര്‍; എട്ട് പേരുടെ ജീവന്‍ നഷ്ടപ്പെട്ട എന്‍എസ്ഡബ്ല്യൂവില്‍ ഒറ്റ ദിവസം കൊണ്ട് പുതുതായി 212 കേസുകള്‍;  1617 രോഗികളുമായി  എന്‍എസ്ഡബ്ല്യൂ മുന്നില്‍;  നിയമങ്ങള്‍ കര്‍ക്കശമാക്കി അധികൃതര്‍
ഓസ്‌ട്രേലിയയില്‍ സ്ഥിരീകരിക്കപ്പെട്ട കോവിഡ്-19 കേസുകളുടെ എണ്ണം 3400 ആയി വര്‍ധിച്ചു. എന്‍എസ്ഡബ്ല്യൂവില്‍ ഒറ്റ ദിവസം പുതിയ 212 കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഈ സ്റ്റേറ്റില് രോഗികളുടെ എണ്ണം മൊത്തത്തില്‍ 1617 ആയാണ് പെരുകിയിരിക്കുന്നത്. സ്റ്റേറ്റില്‍ രോഗമുണ്ടെന്ന സംശയത്താല്‍ 84,907 പേരെ പരിശോധിച്ചിരുന്നുവെന്നും ഇവര്‍ക്ക് രോഗമില്ലെന്ന് തിരിച്ചറിഞ്ഞുവെന്നുമാണ് ഇവിടുത്തെ ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ. കെറി ചാന്റ് പറയുന്നത്.

ഇവിടെ രോഗം ബാധിച്ചവരില്‍ 22 പേര്‍ ഇന്റന്‍സീവ് കെയറിലാണുള്ളത്. രാജ്യത്ത് 14 പേര്‍ കോവിഡ്-19 ബാധിച്ച് മരിച്ചതില്‍ എട്ട് പേരും എന്‍എസ്ഡബ്ല്യൂവിലാണെന്നതും കടുത്ത ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ ഡോറോത്തി ഹെന്‍ഡേര്‍സന്‍ ലോഡ്ജിലെ അന്തേവാസിയായ 91 കാരനാണ് മരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 11.59 മുതല്‍ ഓസ്‌ട്രേലിയയിലെ ഹോട്ടലുകളില്‍ എത്തുന്നവരോട് സെല്‍ഫ് ഐസൊലേഷന് നിര്‍ബന്ധമായും വിധേയമാകാന്‍ ഉത്തരവിട്ടിട്ടുണ്ട്.

രോഗം രാജ്യത്ത് പടരുന്ന കടുത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ ഗവണ്മെന്റിന്റെ ഷട്ട്ഡൗണ്‍,ക്വോറന്റീന്‍ നിയമങ്ങള്‍ തീര്‍ത്തും പാലിക്കണമെന്നാണ് എന്‍എസ്ഡബ്ല്യൂ പ്രീമിയറായ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ലെങ്കിലും സാമൂഹിക അകലം പാലിക്കണമെന്നതും വെളിയില്‍ ഇറങ്ങി അനാവശ്യമായി നടക്കരുതെന്നതുമായ നിയമങ്ങള്‍ കര്‍ക്കശമായി തുടരുമെന്നാണ് അവര്‍ ഏവരെയും ഓര്‍മിപ്പിക്കുന്നത്.

Other News in this category



4malayalees Recommends