ഓസ്‌ട്രേലിയയില്‍ കൊറോണ ഭീഷണിയുയരുമ്പോഴും സാമൂഹിക അകല- സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നവരേറെ; കൂട്ട് കൂടി കുടുംബപാര്‍ട്ടികളും മദ്യപാന സദസ്സുകളും നടത്തുന്ന ആശങ്ക ജനിപ്പിക്കുന്ന വീഡിയോകള്‍ പുറത്ത്; മുന്നറിയിപ്പുമായി സര്‍ക്കാര്‍

ഓസ്‌ട്രേലിയയില്‍ കൊറോണ ഭീഷണിയുയരുമ്പോഴും സാമൂഹിക അകല- സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നവരേറെ; കൂട്ട് കൂടി കുടുംബപാര്‍ട്ടികളും മദ്യപാന സദസ്സുകളും നടത്തുന്ന ആശങ്ക ജനിപ്പിക്കുന്ന വീഡിയോകള്‍ പുറത്ത്; മുന്നറിയിപ്പുമായി സര്‍ക്കാര്‍
ഓസ്‌ട്രേലിയയില്‍ കൊറോണ രോഗികളുടെ എണ്ണവും മരണവും വര്‍ധിച്ച് കൊണ്ടിരിക്കുമ്പോഴും ജനങ്ങള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങളും സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളും ലംഘിക്കുന്നുവെന്ന് കുറ്റപ്പെടുത്തി ഫെഡറല്‍ ഗവണ്‍മെന്റ് രംഗത്തെത്തി. മറ്റ് ചില രാജ്യങ്ങളിലേത് പോലെ രാജ്യത്തും കടുത്ത കൊറോണ ദുരന്തങ്ങളുണ്ടാവാതിരിക്കാന്‍ ജനം ഗവണ്‍മെന്റ് നിര്‍ദേശിച്ചിരിക്കുന്ന നിയമങ്ങള്‍ പാലിക്കണമെന്നാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നത്.

രാജ്യത്ത് വൈറസ് ബാധയെ പിടിച്ച് നിര്‍ത്തുന്നതിനായി ഗവണ്‍മെന്റ് കര്‍ക്കശമായ നിയമങ്ങള്‍ നടപ്പിലാക്കുമ്പോഴും നിരവധി ഓസ്‌ട്രേലിയക്കാര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനദണ്ഡങ്ങളും സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളും ലംഘിക്കുന്നുവെന്നും ഇത് തുടര്‍ന്നാല്‍ രാജ്യം കടുത്ത കൊറോണ ദുരന്തത്തിലേക്ക് കൂപ്പ് കുത്തുമെന്നുമാണ് സര്‍ക്കാര്‍ മുന്നറിയിപ്പേകുന്നത്. ഈ അപകടകരമായ സാഹചര്യത്തിലും നിരവധി കുടുംബങ്ങള്‍ അത്യാവശ്യമല്ലാത്ത ഹൗസ് പാര്‍ട്ടികള്‍ക്കും മറ്റുമായി വിരുന്ന് പോകുന്നുവെന്ന ആശങ്കയും ശക്തമാണ്.

ഇത്തരത്തിലുള്ള നിരവധി പാര്‍ട്ടികളുടെ ചിത്രങ്ങളുംവീഡിയോകളും സോഷ്യല്‍ മീഡിയയിലും മറ്റും നിരവധി പേര്‍ പങ്ക് വയ്ക്കുന്നതും കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.നിയമം ലംഘിക്കുന്നവര്‍ക്ക് മേല്‍ സ്‌പോട്ട് ഫൈന്‍ അടക്കമുള്ള വിട്ട് വീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമ്പോഴും ജനം നിയമലംഘനങ്ങള്‍ക്ക് പേടി കാണിക്കുന്നില്ലെന്ന അപകടകരമായ വസ്തുതയാണ് നിലനില്‍ക്കുന്നത്. ടിക് ടോക്കില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഒരു വീഡിയോയില്‍ ഏഴ് യുവജനങ്ങള്‍ ബിയര്‍ കുടിക്കുന്നതായി കാണാം. ഇത്തരത്തിലുള്ള നിരവധി പാര്‍ട്ടികള്‍ ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന് വരുന്നുണ്ട്.

Other News in this category



4malayalees Recommends