ഓസ്‌ട്രേലിയയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം ശക്തം; അതിന്റെ ആവശ്യമില്ലെന്ന കടുംപിടിത്തവുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍; ഇന്ത്യയിലെ പോലെ സമ്പൂര്‍ണലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കടുത്ത അപടമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം ശക്തം; അതിന്റെ ആവശ്യമില്ലെന്ന കടുംപിടിത്തവുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍; ഇന്ത്യയിലെ പോലെ സമ്പൂര്‍ണലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കടുത്ത അപടമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയയില്‍ കൊറോണ അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും അതിനാല്‍ മറ്റ് നിരവധി രാജ്യങ്ങള്‍ അനുവര്‍ത്തിച്ചത് പോലുളള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ രാജ്യത്ത് നടപ്പിലാക്കണമെന്നുമുള്ള ആവശ്യം ഉന്നയിക്കുന്നവരേറുന്നു. എന്നാല്‍ ജനം ഇപ്പോഴുള്ള നിയമങ്ങള്‍ തന്നെ കൃത്യമായി പാലിച്ചാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കാനാവുമെന്ന് അഭിപ്രായപ്പെടുന്നവരുമേറെയുണ്ട്.കാര്യങ്ങള്‍ പിടിയില്‍ നിന്നും പോകുന്നതിന് മുമ്പ് സമ്പൂര്‍ണലോക്ക്ഡൗണ്‍ രാജ്യത്ത് പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസനോട് ആവശ്യപ്പെടുന്നവരേറി വരുകയാണ്. സെനറ്റര്‍ ജാക്യുയി ലാംബി അക്കൂട്ടത്തില്‍ പെട്ട പ്രമുഖരിലൊരാളാണ്.


എന്നാല്‍ ഇത്തരമൊരു ലോക്ക്ഡൗണ്‍ രാജ്യത്ത് അനാവശ്യമാണെന്നും അതിനാല്‍ അത്തരമൊരു നടപടിയിലൂടെ രാജ്യത്തെ ബിസിനസുകള്‍ക്ക് നാശം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ടവരോട് മോറിസന്‍ ബുധനാഴ്ച പ്രതികരിച്ചിരിക്കുന്നത്. മെഡിക്കല്‍ എക്‌സ്പര്‍ട്ടുകളുടെ അഭിപ്രായത്തിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്നും അതിനാല്‍ അക്കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും മോറിസന്‍ തറപ്പിച്ച് പറയുന്നു.

എന്നാല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫോര്‍ഡ് ഈ ആഴ്ച ഒരു റെസ്‌പോണ്‍സ് ട്രാക്കര്‍ പുറത്തിറക്കിയിരുന്നു. കോവിഡ്-19നെ തുരത്തുന്നതിന് ഓസ്‌ട്രേലിയ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ പര്യാപ്തമല്ലെന്നും അതിനാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും ഈ ട്രാക്കര്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ചൈന, ഇറ്റലി, ഇന്ത്യ എന്നീ രാജ്യങ്ങള്‍ നടപ്പിലാക്കിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തന്നെ ഓസ്‌ട്രേലിയയും പിന്തുടരണമെന്നും ഈ ട്രാക്കര്‍ നിര്‍ദേശിക്കുന്നു.

Other News in this category



4malayalees Recommends