കൊവിഡിന് മുന്നില്‍ പകച്ച് ലോകം; ഒറ്റ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത് 3507 പേര്‍; ആകെ മരണ സംഖ്യ മരണസംഖ്യ 30851 ആയി; വൈറസ് ബാധിച്ചവരുടെ എണ്ണം 662967 ; യൂറോപ്പിലും അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരം

കൊവിഡിന് മുന്നില്‍ പകച്ച് ലോകം; ഒറ്റ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത് 3507 പേര്‍;  ആകെ മരണ സംഖ്യ മരണസംഖ്യ 30851 ആയി; വൈറസ് ബാധിച്ചവരുടെ എണ്ണം 662967 ;  യൂറോപ്പിലും അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരം

കൊവിഡിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. യൂറോപ്പിലും അമേരിക്കയിലും സ്ഥിതി അതീവ ഗുരുതരമാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഓരോ ദിവസവും മരണവും രോഗബാധിതരുടെ എണ്ണവും ഓരോ ദിവസം കുതിച്ചുയരുകയാണ്. ഇറ്റലിയിലും സ്‌പെയിനും അമേരിക്കയിലും റെക്കോര്‍ഡ് മരണമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായിരിക്കുന്നത്. യുകെയിലും മരണസംഖ്യ കുത്തിച്ചുയര്‍ന്നു. ലോക രാജ്യങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി മഹാമാരിയെ തുരത്തണമെന്നാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരിക്കുന്നത്. ര


ാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് വൈറസ് പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയാണ് മുന്നില്‍. യൂറോപ്പിനും ഏഷ്യക്കും പിന്നാലെ ആഫ്രിക്കന്‍ രാജ്യങ്ങളിലും കൊവിഡ് മരണവും കേസുകളും റിപ്പോര്‍ട്ട് ചെയ്തതോടെ ലോകം കടുത്ത ആശങ്കയാണ് ഉയരുന്നത്. ഭരണ നേതാക്കളെ ഉള്‍പ്പെടെ പിടികൂടിയ കൊറോണ വൈറസിനെ തുരത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ ലോകം ഒരുമിക്കുകയാണ്.

ലോകത്താകെ ഒറ്റ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത് 3507 പേരാണ്. ഇതോടെ മരണസംഖ്യ 30851 ആയി. 199 രാജ്യങ്ങളിലായി 66000ത്തിലേറെ ആളുകള്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്താകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 662967 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ മരണം ഇറ്റലിയിലാണ്. ഇറ്റലിയില്‍ ഒറ്റ ദിവസം 889 പേര്‍ മരിച്ചതോടെ മരണസംഖ്യ 10023 ആയി. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലേക്കാള്‍ മൂന്നിരട്ടിയിലേറെ മരണമാണ് ഇറ്റലിയില്‍ ആഴ്ചകള്‍ കൊണ്ട് സംഭവിച്ചിരിക്കുന്നത്. സ്‌പെയിന്‍, യുഎസ്, ഫ്രാന്‍സ്, യുകെ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലും റെക്കോര്‍ഡ് മരണമാണ് ഉണ്ടായിരിക്കുന്നത്.

Other News in this category4malayalees Recommends