വിദേശത്തുനിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65 കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു; കൊവിഡ് രോഗം കൊണ്ടാണോ മരണം എന്ന് വ്യക്തമല്ല; വ്യക്തതയ്ക്കായി ശ്രവപരിശോധന നടത്തും

വിദേശത്തുനിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65 കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു; കൊവിഡ് രോഗം കൊണ്ടാണോ മരണം എന്ന് വ്യക്തമല്ല; വ്യക്തതയ്ക്കായി ശ്രവപരിശോധന നടത്തും

വിദേശത്തുനിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65 കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശിയാണ് ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഈ മാസം 21 ന് ഷാര്‍ജയില്‍ നിന്നെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേയാണ് മരണം. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒറ്റയ്ക്ക് ഒരു വീട്ടില്‍ നിരീക്ഷണത്തില്‍ താമസിക്കുകയായിരുന്നു.


സംസ്ഥാനത്ത് ഇന്നലെ ആദ്യ കൊവിഡ് മരണം നടന്ന വാര്‍ത്ത് അറിഞ്ഞ് ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൌണ്‍സിലിംഗ് അടക്കം ഇദ്ദേഹത്തിന് നല്‍കിയിരുന്നു. രാത്രി ഭക്ഷണവുമായി എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്നത് കണ്ടത്. കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നത് വ്യക്തമല്ല. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി ശ്രവപരിശോധന നടത്തുന്നുണ്ട്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക് രക്തസമ്മര്‍ദ്ദം ഹൃദ് രോഗമടക്കമുണ്ടായിരുന്നു.

കേരളത്തില്‍ ഇന്നലെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ജാഗ്രത വര്‍ദ്ധിപ്പിട്ടിട്ടുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്. മാര്‍ച്ച് 16ന് ദുബായില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ക്ക് മാര്‍ച്ച് 22നാണ് രോഗം സ്ഥിരീകരിച്ചത്.

Other News in this category4malayalees Recommends