'ജന്‍മനാല്‍ പിണറായി വിരുദ്ധന്‍'' എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്; എന്നാല്‍ ഈ മനുഷ്യനെ കുറച്ചു നാളത്തേക്ക് താല്‍ക്കാലികമായെങ്കിലും കുറെ സംസ്ഥാനങ്ങളുടെ കൂടെ അധിക ചുമതല കൊടുക്കാന്‍ കഴിയുമോ?' വൈറലായി കുറിപ്പ്

'ജന്‍മനാല്‍ പിണറായി വിരുദ്ധന്‍'' എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്; എന്നാല്‍ ഈ മനുഷ്യനെ കുറച്ചു നാളത്തേക്ക് താല്‍ക്കാലികമായെങ്കിലും കുറെ സംസ്ഥാനങ്ങളുടെ കൂടെ അധിക ചുമതല കൊടുക്കാന്‍ കഴിയുമോ?' വൈറലായി കുറിപ്പ്

കൊറോണ കാലത്ത് കേരള സര്‍ക്കാര്‍ കാണിക്കുന്ന കരുതലിനെ പുകഴ്ത്തി ഡല്‍ഹി മലയാളിയായ ശശിധരന്‍ മുകമി. ജന്‍മനാല്‍ പിണറായി വിരുദ്ധന്‍' എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്. പിണറായി വിജയന്‍ പലപ്പോഴുമെടുത്തിട്ടുള്ള പല നിലപാടുകളെയും സമീപനങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ചിട്ടുള്ളതുകൊണ്ടാണത്. ലോകമാകെ വിറങ്ങലിച്ചു നില്‍ക്കുന്ന ഈ കൊറോണ താണ്ഡവകാലത്ത് ഏറ്റവുമധികം ആത്മബലത്തോടെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഭൂപടത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ ആ പ്രദേശത്തിന് കേരളത്തിന്റെ രൂപമുണ്ടാകുന്നുവെങ്കില്‍ അതിനു കാരണം പിണറായി വിജയനെന്ന ഒരു ഭരണാധിപന്റെ നേതൃത്വഗുണമാണെന്ന് അദ്ദേഹം പറയുന്നു. ഈ മനുഷ്യന് താല്‍ക്കാലികമായെങ്കിലും കുറെ സംസ്ഥാനങ്ങളുടെ കൂടെ അധിക ചുമതല കൊടുക്കാന്‍ കഴിയുമോയെന്നും ശശിധരന്‍ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.


കുറിപ്പിന്റെ പൂര്‍ണരൂപം:

'ജന്‍മനാല്‍ പിണറായി വിരുദ്ധന്‍'' എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്. പിണറായി വിജയന്‍ പലപ്പോഴുമെടുത്തിട്ടുള്ള പല നിലപാടുകളെയും സമീപനങ്ങളെയും കടുത്ത രീതിയില്‍ വിമര്‍ശിച്ചിട്ടുള്ളതുകൊണ്ടാണത്. അടുത്ത കാലത്ത് അലന്‍ - താഹ വിഷയത്തിലടക്കം അദ്ദേഹത്തിന്റെ നിലപാടിനെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. ശരി എന്ന് തോന്നുന്നതിനെ ശരി എന്നും തെറ്റെന്ന് തോന്നുന്നതിനെ തെറ്റെന്നും വിളിച്ചു പറയാന്‍ ശീലിച്ചതുകൊണ്ടാണ് അത്തരത്തില്‍ ഇടപെടുന്നത്.

പ്രളയകാലത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിന്റെ നേതൃത്വപരമായ ഇടപെടല്‍ ലോകത്തിന് തന്നെ മാതൃകയായിരുന്നു. ആ പ്രതിസന്ധി ഘട്ടത്തില്‍, ജനങ്ങളോടും നാടിനോടും അദ്ദേഹം കാട്ടിയ കരുതലും ജാഗ്രതയും എടുത്തു പറഞ്ഞ് പ്രശംസിക്കാനും നമ്മളാരും മടിച്ചിട്ടില്ല.

ലോകമാകെ വിറങ്ങലിച്ചു നില്‍ക്കുന്ന ഈ കൊറോണ താണ്ഡവകാലത്ത് ഏറ്റവുമധികം ആത്മബലത്തോടെ ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരെ ഭൂപടത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ ആ പ്രദേശത്തിന് കേരളത്തിന്റെ രൂപമുണ്ടാകുന്നുവെങ്കില്‍ അതിനു കാരണം പിണറായി വിജയനെന്ന ഒരു ഭരണാധിപന്റെ നേതൃത്വഗുണമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാവില്ല. സത്യമതാണ്.

കേരളം വിട്ട് ജീവിക്കുന്ന എന്റെ ഈ Stay Home ദിനങ്ങളില്‍ കേരളാ മുഖ്യമന്ത്രിയുടെ ഓരോ പത്ര സമ്മേളനങ്ങളും അത്രമേല്‍ ആത്മവിശ്വാസമുണ്ടാക്കുന്നുണ്ട്. ഇന്ത്യയുടെ തലസ്ഥാന നഗരത്തില്‍ ജീവിക്കുന്ന എനിക്ക് വസ്തുനിഷ്ഠ സാഹചര്യത്തെ വിലയിരുത്തുമ്പോള്‍ തോന്നിപ്പോകുന്നത് ഇത്രമാത്രമാണ്. ഈ മനുഷ്യനെ കുറച്ചു നാളത്തേക്ക് താല്‍ക്കാലികമായെങ്കിലും കുറെ സംസ്ഥാനങ്ങളുടെ കൂടെ അധിക ചുമതല കൊടുക്കാന്‍ കഴിയുമോ ?

ഇന്നലത്തെ പത്ര സമ്മേളനത്തില്‍, ഈ നാട്ടില്‍ ഒരു മനുഷ്യനും പട്ടിണി കിടക്കാന്‍ ഇടവരരുത് എന്ന അദ്ദേഹത്തിന്റെ ഒരൊറ്റ വാചകം മതി അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ അടയാളപ്പെടുത്താന്‍. അത് വെറുതെ പറയുക മാത്രമായിരുന്നില്ല, പ്രാവര്‍ത്തികമാക്കാനുള്ള മുഴുവന്‍ കര്‍മ്മപദ്ധതികളും അദ്ദേഹം വിവരിക്കുകയുമുണ്ടായി.

ആപത്ത് കാലത്ത് ഒരു നാടിനെ മുഴുവന്‍ തന്നോട് ചേര്‍ത്തു പിടിക്കുന്ന ഈ ഭരണാധികാരിയെ ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണ് നെഞ്ചോടൊന്ന് ചേര്‍ത്തു പിടിക്കുക ?

മലയാളിയായി ജനിച്ചതില്‍ അഭിമാനിക്കുന്നു. വിചാരങ്ങളുടെ നെറുകയിലെന്നും ചോരച്ചുവപ്പുള്ള കൊടിയടയാളം ചൂടാന്‍ കഴിഞ്ഞതില്‍ അതിലേറെ അഭിമാനിക്കുന്നു.

Other News in this category4malayalees Recommends