ലോക്ക് ഡൗണ്‍ നിലനില്‍ക്കെ കര്‍ണാടകയില്‍ പേരക്കുട്ടിയ്ക്കൊപ്പം നടുറോഡില്‍ ടോയ് കാര്‍ ഓടിച്ച് എം.എല്‍.എ; എം.എല്‍.എയുടെ കാറോട്ടം തുമാകുരുവിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ വെച്ച്

ലോക്ക് ഡൗണ്‍ നിലനില്‍ക്കെ കര്‍ണാടകയില്‍ പേരക്കുട്ടിയ്ക്കൊപ്പം നടുറോഡില്‍ ടോയ് കാര്‍ ഓടിച്ച് എം.എല്‍.എ; എം.എല്‍.എയുടെ കാറോട്ടം തുമാകുരുവിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ വെച്ച്

ലോക്ക് ഡൗണ്‍ നിലനില്‍ക്കെ കര്‍ണാടകയില്‍ പേരക്കുട്ടിയ്ക്കൊപ്പം ടോയ് കാര്‍ ഓടിച്ച് എം.എല്‍.എ നടുറോഡില്‍. ഗുബ്ബിയിലെ ജെ.ഡി.എസ് എം.എല്‍.എ എസ്.ആര്‍ ശ്രീനിവാസാണ് ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചത് റോഡിലിറങ്ങിയത്.തുമാകുരുവിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍വെച്ചായിരുന്നു എം.എല്‍.എയുടെ കാറോട്ടം. ആളുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ എം.എല്‍.എ റോഡില്‍ നിന്ന് മാറുകയായിരുന്നു. എസ്.പി ഓഫീസിന് മുന്നിലായിരുന്നു എം.എല്‍.എ പേരക്കുട്ടിയ്ക്കൊപ്പം റോഡിലിറങ്ങിയത്.

കര്‍ണാടകയില്‍ കൊവിഡ് 19 ബാധയില്‍ മൂന്ന് പേരാണ് മരിച്ചത്. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ കര്‍ശനമാക്കിയിരിക്കെയാണ് എം.എല്‍.എ തന്നെ ചട്ടം ലംഘിച്ച് പുറത്തിറങ്ങിയിരിക്കുന്നത്.

Other News in this category4malayalees Recommends