'ഈച്ച കൊറോണ വൈറസ് പടര്‍ത്തും'; കയ്യടി ശബ്ദം വൈറസിനെ നിര്‍വീര്യമാക്കുമെന്ന ട്വീറ്റിന് പിന്നാലെ അടുത്ത വിവാദ വീഡിയോയുമായി രംഗത്തെത്തി ബിഗ്ബി; ബച്ചന്‌റെ വീഡിയോയ്‌ക്കെതിരെ ആരോഗ്യ വകുപ്പ്

'ഈച്ച കൊറോണ വൈറസ് പടര്‍ത്തും'; കയ്യടി ശബ്ദം വൈറസിനെ നിര്‍വീര്യമാക്കുമെന്ന ട്വീറ്റിന് പിന്നാലെ അടുത്ത വിവാദ വീഡിയോയുമായി രംഗത്തെത്തി ബിഗ്ബി; ബച്ചന്‌റെ വീഡിയോയ്‌ക്കെതിരെ ആരോഗ്യ വകുപ്പ്

കയ്യടി ശബ്ദം വൈറസിനെ നിര്‍വീര്യമാക്കുമെന്ന ട്വീറ്റിന് പിന്നാലെ അടുത്ത വിവാദ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബി.തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.


ലാന്‍സെറ്റ് നടത്തിയ കൊറോണ പഠനത്തെ കുറിച്ചാണ് ബച്ചന്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്. കൊവിഡ് 19 വൈറസ് മനുഷ്യ വിസര്‍ജ്യത്തില്‍ കൂടുതല്‍ കാലം ജീവിക്കുമെന്നാണ് താരം പറയുന്നത്. റെസ്പിറേറ്ററി സാമ്പിളുകളില്‍ ജീവിക്കുന്നതില്‍ കൂടുതല്‍ കാലയളവില്‍ അവ മനുഷ്യ വിസര്‍ജ്യത്തില്‍ ഉണ്ടാവും. ശൗചാലയങ്ങള്‍ ശീലമാക്കൂ. ഇന്ത്യ നമുക്ക് ഒരുമിച്ച് കൊറോണയെ തോല്‍പിക്കാം എന്ന അടിക്കുറിപ്പോടെയാണ് ബച്ചന്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

''ഇന്ന് നിങ്ങളുമായി വളരെ പ്രധാനപ്പെട്ട് ഒരു കാര്യം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം കൊറോണ വൈറസുമായി പോരാടുകയാണ്. ഈ പോരാട്ടത്തില്‍ നിങ്ങളും ഒരു പ്രാധാന പങ്ക് വഹിക്കണം.കൊറോണ വൈറസ് മനുഷ്യ വിസര്‍ജ്ജനത്തില്‍ ആഴ്ചകളോളം നിലനില്‍ക്കുമെന്ന് ചൈനയിലെ വിദഗ്ധര്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. ആരെങ്കിലും കൊറോണ വൈറസില്‍ നിന്നും രക്ഷനേടി വരുകയാണെങ്കിലും, കൊറോണ വൈറസിന് മനുഷ്യ വിസര്‍ജ്യത്തില്‍ ജീവിക്കാന്‍ കഴിയും.ഒരു ഈച്ച ഈ വിസര്‍ജ്യത്തില്‍ ഇരുന്നതിനു ശേഷം മനുഷ്യരുടെ ഭക്ഷണത്തില്‍ ഇരുന്നാല്‍ അതിലൂടെ കൊറോണ പടരാന്‍ സാധ്യതയുണ്ടെന്നും'' ബച്ചന്‍ പറയുന്നുണ്ട്.

എന്നാല്‍ ബച്ചന്‍ പങ്കുവച്ച വീഡിയോക്കെതിരെ ആരോഗ്യ വകുപ്പും രംഗത്ത് എത്തിയതോടെ സംഗതി ആകെ പുലിവാലായി. കൊറോണ വൈറസ് ഈച്ചകളിലൂടെ പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറയുന്നുമുണ്ട്.'ഞാന്‍ ട്വീറ്റ് കണ്ടിട്ടില്ല, പക്ഷേ ഇത് ഒരു പകര്‍ച്ചവ്യാധിയാണ്, ഈച്ചകളിലൂടെ പടരില്ല' എന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. വിവാദമായപ്പോള്‍ ബച്ചന്‍ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു.

Other News in this category4malayalees Recommends