കാനഡയില്‍ കോവിഡ്-19 ബാധിച്ചുള്ള മരണം 61 ആയി വര്‍ധിച്ചു; കൊലയാളി വൈറസ് ബാധിച്ചവര്‍ 5655 ആയി പെരുകി; രോഗലക്ഷണങ്ങളുള്ള ആരെയും അഭ്യന്തര യാത്രകള്‍ക്ക് പോലും അനുവദിക്കില്ല; മിക്ക സ്‌റ്റേറ്റുകളും കര്‍ക്കശമായ നിയന്ത്രണങ്ങളിലേക്ക്

കാനഡയില്‍ കോവിഡ്-19 ബാധിച്ചുള്ള മരണം 61 ആയി വര്‍ധിച്ചു; കൊലയാളി വൈറസ് ബാധിച്ചവര്‍ 5655 ആയി പെരുകി;  രോഗലക്ഷണങ്ങളുള്ള ആരെയും അഭ്യന്തര യാത്രകള്‍ക്ക് പോലും അനുവദിക്കില്ല;  മിക്ക സ്‌റ്റേറ്റുകളും കര്‍ക്കശമായ നിയന്ത്രണങ്ങളിലേക്ക്
കാനഡയില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 5655 ആയി ഉയര്‍ന്നുവെന്നും മരണസംഖ്യ 61 ആയി വര്‍ധിച്ചുവെന്നും പുതിയ റിപ്പോര്‍ട്ട്.എന്നാല്‍ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരില്‍ 508 പേര്‍ക്ക് സുഖമായിട്ടുമുണ്ടെന്നാണ് ശനിയാഴ്ച പുറത്ത് വന്ന ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. തിങ്കളാഴ്ച മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് കാനഡ അഭ്യന്തര യാത്രകള്‍ക്കായി പുതിയ കര്‍ക്കശമായ നിയമങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇത് പ്രകാരം കോവിഡ് 19 ലക്ഷണങ്ങളുളള ആരെയും യാത്ര ചെയ്യാന്‍ അനുവദിക്കില്ല.കൂടാതെ ഇത്തരക്കാരെ സിറ്റി പാസഞ്ചര്‍ ട്രെയിനുകളിലും സഞ്ചരിക്കാന്‍ സമ്മതിക്കില്ല. ഈ മാസം ആദ്യം യുകെയിലേക്ക് യാത്ര ചെയ്തതിനെ തുടര്‍ന്ന് തനിക്ക് കോവിഡ്-19 ബാധിച്ചുവെങ്കിലും നിലവില്‍ അതില്‍ നിന്നും സുഖം പ്രാപിച്ചുവെന്ന് വെളിപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂവിന്റെ പത്‌നി സോഫി ഗ്രിഗോറി ട്രൂഡ്യൂ രംഗത്തെത്തിയിരുന്നു.

രോഗം വഷളാകുന്ന സാഹചര്യത്ത്യല്‍ കാനഡയിലെ മിക്ക സ്‌റ്റേറ്റുകളും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാനഡയില്‍ ഏറ്റവും ജനസംഖ്യയുള്ള സ്റ്റേറ്റായ ഒന്റാറിയോവില്‍ അഞ്ച് പേരോ അതില്‍ കൂടുതലോ ആളുകള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ പാടില്ലെന്ന നിയമം കൊണ്ടു വന്നിട്ടുണ്ട്. ഇതിന് മുമ്പ് ഇത് 50 പേരായിരുന്നു. എന്നാല്‍ ഒരു വീട്ടില്‍ അഞ്ച് പേര്‍ ഉണ്ടെങ്കില്‍ അവര്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കുന്നത് നിയമവിരുദ്ധമല്ല. ഈ നിയമത്തില്‍ നിന്നും ചൈല്‍ഡ് കെയര്‍ സെന്റേര്‍സ് സപ്പോര്‍ട്ടിംഗ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരെ ഒഴിവാക്കിയിട്ടുണ്ട്. ശവസംസ്‌കാരത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാനും പാടില്ല.

Other News in this category



4malayalees Recommends