യുഎസില്‍ കൊറോണ പിടിപ്പെട്ടവര്‍ ഒന്നേകാല്‍ ലക്ഷത്തിനടുത്തേക്ക്; ഏറ്റവുമധികം കോവിഡ്-19 രോഗികളുളള രാജ്യമെന്ന സ്ഥാനത്ത് തുടരുന്ന യുഎസില്‍ മരണം 2188; ന്യൂജഴ്‌സിയില്‍ 53,520 രോഗികളും 834 മരണവും; 80 ശതമാനം രോഗികള്‍ക്കും നേരിയ ലക്ഷണങ്ങളില്‍ തുടക്കം

യുഎസില്‍ കൊറോണ പിടിപ്പെട്ടവര്‍ ഒന്നേകാല്‍ ലക്ഷത്തിനടുത്തേക്ക്; ഏറ്റവുമധികം കോവിഡ്-19 രോഗികളുളള രാജ്യമെന്ന സ്ഥാനത്ത് തുടരുന്ന യുഎസില്‍ മരണം 2188; ന്യൂജഴ്‌സിയില്‍ 53,520 രോഗികളും 834 മരണവും; 80 ശതമാനം രോഗികള്‍ക്കും നേരിയ ലക്ഷണങ്ങളില്‍ തുടക്കം
യുഎസില്‍ കൊറോണ ബാധിതരുടെ എണ്ണം 1,24,534 ആയി കുതിച്ചുയര്‍ന്നുവെന്നും ലോകത്തില്‍ ഏറ്റവുമധികം കോവിഡ്-19 ബാധിതരുള്ള രാജ്യമായി അമേരിക്ക തുടരുന്നുവെന്നും റിപ്പോര്‍ട്ട്. രാജ്യത്തെ കൊറോണ മരണങ്ങളുടെ എണ്ണം 2188 ആയി കുതിച്ചുയര്‍ന്നിട്ടുമുണ്ട്.53,520 രോഗികളും 834 മരണവുമായി ഏറ്റവും മുന്നിലുള്ളത് ന്യൂയോര്‍ക്ക് സ്‌റ്റേറ്റാണ്. 11,124 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് രണ്ടാം സ്ഥാനത്തെത്തിയ ന്യൂ ജഴ്‌സിയില്‍ 140 പേരാണ് മരിച്ചത്.

5648 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ട് മൂന്നാം സ്ഥാനത്തുള്ള കാലിഫോര്‍ണിയയില്‍ മരിച്ചിരിക്കുന്നത് 120 പേരാണ്.മിച്ചഗനില്‍ 4659 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 112 പേരാണ് മരിച്ചത്. വാഷിംഗ്ടണില്‍ 4311 രോഗികളും 189 മരണവും മസാച്ചുസെറ്റ്‌സില്‍ 4257 രോഗികളും 44 മരണവും ഫ്‌ലോറിഡയില്‍ 4038 രോഗികളും 44 മരണവും ഇല്ലിനോയിസില്‍ 3498 രോഗികളും 47 മരണവും സ്ഥിരീകരിച്ചിരിക്കുന്നു.ലൂസിയാനയില്‍ 3315 രോഗികളും 137 മരണവുമാണുണ്ടായിരിക്കുന്നത്.

രാജ്യത്തെ 80 ശതമാനം രോഗികള്‍ക്കും വളരെ ചെറിയ തോതിലേ കോവിഡ്-19 ലക്ഷണങ്ങള്‍ പ്രകടമാകുന്നുള്ളൂ. ഇതില്‍ പനിയും ന്യൂമോണിയയും ഉള്‍പ്പെടുന്നുണ്ട്. ഇത്തരം മിക്ക കേസുകളിലും ചികിത്സ പോലും ലഭിക്കാത്ത അവസ്ഥയുണ്ട്. പ്രായമായവരും ഡയബറ്റിസ്, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, തുടങ്ങിയ രോഗങ്ങള്‍ നേരത്തയുള്ളവര്‍ക്കുമാണ് കോവിഡ്-19 അപകടസാധ്യതയേറ്റുന്നത്. യുഎസിലെ കൊറോണ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സാണ്.

Other News in this category



4malayalees Recommends