'അവര്‍ കാനഡ വിട്ട് യു.എസിലേക്ക് വരികയാണ്; എന്തായാലും അവരുടെ സുരക്ഷയ്ക്കായി യു.എസ് പണമടയ്ക്കില്ല; അവര്‍ പണമടയ്ക്കണം,'ഹാരിക്കും മേഗനും സുരക്ഷ നല്‍കില്ലെന്ന് ട്രംപ്

'അവര്‍ കാനഡ വിട്ട് യു.എസിലേക്ക് വരികയാണ്; എന്തായാലും അവരുടെ സുരക്ഷയ്ക്കായി യു.എസ് പണമടയ്ക്കില്ല; അവര്‍ പണമടയ്ക്കണം,'ഹാരിക്കും മേഗനും സുരക്ഷ നല്‍കില്ലെന്ന് ട്രംപ്

ബ്രിട്ടീഷ് രാജകുടുംബം വിട്ട് അമരേിക്കയിലേക്ക് താമസം മാറുന്ന ഹാരിക്കും മേഗന്‍ മര്‍ക്കലിനും അമേരിക്കന്‍ സര്‍ക്കാര്‍ സുരക്ഷ നല്‍കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുവരും കാലിഫോര്‍ണിയയിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്റെ പ്രതികരണം.


'യു.കെയുടെയും ബ്രിട്ടീഷ് രാജ്ഞിയുടെയും നല്ല സുഹൃത്താണ് ഞാന്‍. കൊട്ടാരം വിട്ട മേഗനും ഹാരിയും കാനഡിലേക്ക് മാറി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ അവര്‍ കാനഡ വിട്ട് യു.എസിലേക്ക് വരികയാണ്, എന്തായാലും അവരുടെ സുരക്ഷയ്ക്കായി യു.എസ് പണമടയ്ക്കില്ല, അവര്‍ പണമടയ്ക്കണം,' ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ജനുവരി ആദ്യവാരമാണ് രാജകുടുംബ ചുമതലകളില്‍ നിന്നും വിട്ട് നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം കൈവരുത്താനും ആഗ്രഹിക്കുന്നതായി പ്രിന്‍സ് ഹാരിയും മേഗനും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കാനഡയിലും ബ്രിട്ടനിലുമായി മകന്‍ ആര്‍ക്കിക്കൊപ്പം പുതിയ ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി.

Other News in this category



4malayalees Recommends