സൗദിയില്‍ കോവിഡ് 19 രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക ് ഇനി സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം; അനുമതി നല്‍കി ആരോഗ്യ മന്ത്രാലയം

സൗദിയില്‍ കോവിഡ് 19 രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക ് ഇനി സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം; അനുമതി നല്‍കി ആരോഗ്യ മന്ത്രാലയം

സൗദിയില്‍ കോവിഡ് 19 രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാം. ഇതിനായി ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. പ്രവാസികളടക്കം നിരവധി പേര്‍ ഇതിനകം സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി.


കര്‍ഫ്യൂ സമയങ്ങളില്‍ വൈദ്യസഹായം ആവശ്യമായിവന്നാല്‍ 997 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. സൗദിയുടെ വിവിധ മേഖലകളില്‍ വ്യത്യസ്ഥമാണ് നിലവിലെ കര്‍ഫ്യൂ സമയം. കര്‍ഫ്യൂ സമയങ്ങളില്‍ അടിയന്തിര വൈദ്യ സഹായം ആവശ്യമായി വരുന്നവര്‍ ആംബുലന്‍സിനായി കാത്തിരിക്കേണ്ടതില്ല. 997 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചാല്‍ വീട് വിട്ട് പുറത്ത് പോകുന്നതിനുള്ള അനുമതി എസ്.എം.എസായി ലഭിക്കും.

ശുചിത്വം പാലിച്ച്കൊണ്ട് കരുതലോടെ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായി സഹകരിക്കണം. കോവിഡ് 19 രോഗ ലക്ഷണങ്ങളുളളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കുന്നുണ്ട്. ജിദ്ദയില്‍ ജെ.എന്‍.എച്ചിന്റെ ആംബുലന്‍സ് സേവനത്തിനായി 050 078 04 59 എന്ന നമ്പറിലാണ് വളിക്കേണ്ടത്.

Other News in this category4malayalees Recommends