ഓസ്‌ട്രേലിയയില്‍ കൊറോണ മരണങ്ങള്‍ 18 ; വൈറസ് ബാധിതര്‍ 4200; 1918 കേസുകളുമായി എന്‍എസ്ഡബ്ല്യൂവാണ് മുന്നില്‍; 130 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജുമായി ഗവണ്മെന്റ്; കൊറോണ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കുമൊരു താങ്ങ്

ഓസ്‌ട്രേലിയയില്‍ കൊറോണ മരണങ്ങള്‍ 18 ; വൈറസ് ബാധിതര്‍ 4200;  1918 കേസുകളുമായി എന്‍എസ്ഡബ്ല്യൂവാണ് മുന്നില്‍; 130 ബില്യണ്‍ ഡോളറിന്റെ സഹായ പാക്കേജുമായി ഗവണ്മെന്റ്; കൊറോണ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ബിസിനസുകള്‍ക്കും തൊഴിലാളികള്‍ക്കുമൊരു താങ്ങ്
ഓസ്‌ട്രേലിയയില്‍ കൊറോണ മരണങ്ങള്‍ 18 ആയി ഉയരുകയും വൈറസ് ബാധിതര്‍ 4200 വര്‍ധിക്കുകയും ചെയ്തുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടെറിയും ടാസ്മാനിയയും ആദ്യത്തെ കൊറോണ മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടാസ്മാനിയയയില്‍ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ ഹോസ്പിറ്റലില്‍ 80കാരിയാണ് ഇന്ന് രാവിലെ മരിച്ചത്. മറ്റൊരു വയോധിക കാന്‍ബറയിലെ ഹോസ്പിറ്റലില്‍ ഈ വീക്കെന്‍ഡിലായിരുന്നു കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചത്.

1918 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എന്‍എസ്ഡബ്ല്യൂവാണ് മുന്നിലുള്ളത്. വിക്ടോറിയയില്‍ 821 കേസുകളും ക്യൂന്‍സ്ലാന്‍ഡില്‍ 689 കേസുകളും സൗത്ത് ഓസ്‌ട്രേലിയയില്‍ 299 കേസുകളും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 311 കേസുകളും ടാസ്മാനിയയില്‍ 66 കേസുകളും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ 78 കേസുകളും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 15 കേസുകളും സ്ഥിരീകരിച്ചിരിക്കുന്നു.അസുഖം പടരുന്ന സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരയകയറുന്നതിനായി ബിസിനസുകളേയും തൊഴിലാളികളെയും സഹായിക്കുന്നതിനായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ 130 ബില്യണ്‍ ഡോളറിന്റെ പാക്കേജാണ് പ്രഖ്യാപിച്ചത്.

സാമ്പത്തിക പ്രതിസന്ധി ബാധിച്ചിരിക്കുന്ന ആറ് മില്യണോളം ഓസ്‌ട്രേലിയക്കാരെ സഹായിക്കാന്‍ വരും മാസങ്ങളിലായി ഈ തുക ലഭ്യമാക്കുമെന്നാണ് മോറിസന്‍ പറയുന്നത്.ഫുള്‍ ടൈം വര്‍ക്കര്‍മാര്‍, പാര്‍ട്ട് ടൈം വര്‍ക്കര്‍മാര്‍, സോള്‍ ട്രേഡര്‍മാര്‍, 12 മാസങ്ങളായി തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്ന കാഷ്വല്‍ വര്‍ക്കര്‍മാര്‍, 444 വിസയില്‍ ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ന്യൂസിലാന്‍ഡുകാര്‍ എന്നിവര്‍ക്ക് ഈ പാക്കേജിന്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.

Other News in this category4malayalees Recommends