വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പുതിയ കോവിഡ്-19 കേസുകളില്‍ താഴ്ച; പബ്ലിക് ഗാതറിംഗ് നിയമങ്ങളും ഐസൊലേഷന്‍ നിയമങ്ങളും വിട്ട് വീഴ്ചയില്ലാതെ നടപ്പിലാക്കിയതിന്റെ ഗുണഫലം; സ്റ്റേറ്റിന്റെ അതിര്‍ത്തികള്‍ അടച്ചത് ഗുണം ചെയ്തു; വരുന്നവര്‍ക്ക് നിര്‍ബന്ധിത ഐസൊലേഷനും

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ പുതിയ കോവിഡ്-19 കേസുകളില്‍ താഴ്ച; പബ്ലിക് ഗാതറിംഗ് നിയമങ്ങളും ഐസൊലേഷന്‍ നിയമങ്ങളും വിട്ട് വീഴ്ചയില്ലാതെ നടപ്പിലാക്കിയതിന്റെ ഗുണഫലം; സ്റ്റേറ്റിന്റെ അതിര്‍ത്തികള്‍ അടച്ചത് ഗുണം ചെയ്തു; വരുന്നവര്‍ക്ക് നിര്‍ബന്ധിത ഐസൊലേഷനും
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ കോവിഡ്-19 കേസുകളുടെ എണ്ണം കുതിച്ച് കയറിയിരുന്ന വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റില്‍ നിലവില്‍ പുതിയ കേസുകളുടെ എണ്ണം കുറഞ്ഞ് വരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും പുതിയ പബ്ലിക്ക് ഗാതറിംഗ് നിയമങ്ങള്‍ നടപ്പിലാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവിടെ കൊറോണ വൈറസിന്റെ പകര്‍ച്ചയില്‍ വ്യാപകമായ കുറവുണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇത്തരം നിയമങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടി ശിക്ഷിക്കാന്‍ പോലീസ് ഡ്രോണുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചതിന്റെ ഗുണഫലമാണിത്. ഇവിടെ കേസുകളുടെ എണ്ണം കുറയാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് രംഗത്തെത്തിയത് ഇവിടുത്തെ പ്രീമിയറായ മാര്‍ക്ക് മാക്‌ഗോവനാണ്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ബിസിനസകളെ കൂടുതലായി അടച്ച് പൂട്ടുന്നതിന് പകരം അതിര്‍ത്തികള്‍ അടച്ച് പൂട്ടിയുള്ള നിയന്ത്രണം കൂടുതല്‍ ഫലം ചെയ്യുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുന്നുവെന്നാണ് മാക് ഗോവന്‍ പറയുന്നത്.

ഇന്റര്‍‌സ്റ്റേറ്റ് അതിര്‍ത്തികള്‍ അടച്ച് പൂട്ടിയതിലൂടെ മറ്റ് സ്റ്റേറ്റുകളില്‍ നിന്നും കൊറോണ ബാധിച്ചവര്‍ ഇവിടേക്ക് വരുന്നത് ഒഴിവാക്കാന്‍ സാധിച്ചുവെന്നും അതിലൂടെ രോഗപ്പകര്‍ച്ച കുറയ്ക്കാന്‍ സാധിച്ചുവെന്നുമാണ് പ്രീമിയര്‍ അവകാശപ്പെടുന്നത്. ഇത്തരം നിയന്ത്രണങ്ങള്‍ ഇിടെ ഒരു മാസം കൂടി തുടരുമെന്നും അതിനിടയിലും ഫ്രെയ്റ്റ് മൂവ്‌മെന്റുകള്‍, അത്യാവശ്യ ജോലികള്‍, തുടങ്ങിയവ നടക്കുമെന്നും അദ്ദേഹം ഉറപ്പേകുന്നു. ബിസിനസുകളെ പരമാവധി ദ്രോഹിക്കാത്ത വിധത്തിലുള്ള നിയന്ത്രണങ്ങളാണ് താന്‍ ഇവിടെ നടപ്പിലാക്കിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

നിലവില്‍ മറ്റ് സ്റ്റേറ്റുകളില്‍ നിന്നും ഇവിടേക്ക് വരാന്‍ നിര്‍ബന്ധിതരാകുന്നുവെങ്കില്‍ അത്തരക്കാര്‍ എല്ലാവരും 14 ദിവസം സെല്‍ഫ് ഐസൊലേഷനില്‍ കഴിയണമെന്നത് നിര്‍ബന്ധമുള്ള കാര്യമാണ്.വിദേശത്ത് നിന്നും ഈ സ്റ്റേറ്റിലേക്ക് വരുന്നവര്‍ അവരെത്തുന്ന ഹോട്ടലുകളില്‍ ഐസൊലേഷന് വിധേയമാകണം.ഇത്തരം നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കി വരുന്നത്. ഇത്തരം കടുത്ത നടപടികളിലൂടെ കോവിഡ്-19നെ സ്‌റ്റേറ്റില്‍ നിയന്ത്രിക്കാന്‍ സാധിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

Other News in this category4malayalees Recommends