രണ്ടാമത് എസ്എംസിസി ഡോക്ടര്‍ ലൈവ് പ്രോഗ്രാം ചൊവ്വാഴ്ച

രണ്ടാമത് എസ്എംസിസി ഡോക്ടര്‍ ലൈവ് പ്രോഗ്രാം ചൊവ്വാഴ്ച

ചിക്കാഗോ: കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഡോക്ടര്‍ ലൈവ് പ്രോഗ്രാം മാര്‍ച്ച് 31-നു ചൊവ്വാഴ്ച വൈകിട്ട് ന്യൂയോര്‍ക്ക് സമയം8.30-നു ഉണ്ടായിരിക്കുന്നതാണ്. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന ഫോണ്‍ ഇന്‍ പ്രോഗ്രാമിനു ലഭിച്ച മികച്ച സ്വീകാര്യതയാണ് ഡോക്ടര്‍ ലൈവ് പ്രോഗ്രാം തുടരുവാന്‍ പ്രേരകമായതെന്നു എസ്.എം.സി.സി നേതൃത്വം അറിയിച്ചു. പ്രശസ്ത ഡോക്ടറും ആരോഗ്യ ഗവേഷകനുമായ ഡോ.പ്രൊഫ. അലക്സ് ആര്‍. സഖറിയ എംബിബിഎസ്, എംഎസ്, എംഡി, എഫ്സിഎഎംഎസ് ആണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്.


വിളിക്കേണ്ട നമ്പര്‍ 760 548 9379.

താഴെപ്പറയുന്ന നമ്പരുകളില്‍ വാട്സ്ആപ് മെസേജ് ആയി അയയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.

610 308 9829 - ജോജോ കോട്ടൂര്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍)

773 865 2456 - മേഴ്സി കുര്യാക്കോസ് (കോര്‍ഡിനേറ്റര്‍).

കോവിഡ് 19 മുന്‍കരുതലുകള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്ന ഫ്ളയറിലുള്ള എസ്.എം.സി.സിയുടെ പ്രാദേശിക വോളണ്ടിയര്‍മാരെ സഹായങ്ങള്‍ക്ക് സമീപിക്കാവുന്നതാണ്. അതാത് സ്ഥലങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും അനുസൃതമായുള്ള സഹായം പ്രതീക്ഷിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജില്‍ പാലയ്ക്കലോടി (പ്രസിഡന്റ്) 954 552 4350, ജോര്‍ജുകുട്ടി പുല്ലാപ്പള്ളി (ബോര്‍ഡ് ചെയര്‍മാന്‍) 562 650 3641, ജയിംസ് കുരീക്കാട്ടില്‍ (വൈസ് പ്രസിഡന്റ്) 248 837 0402, ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (വൈസ് പ്രസിഡന്റ്) 847 722 7598, മേഴ്സി കുര്യാക്കോസ് (സെക്രട്ടറി) 773 865 2456, ജോര്‍ജ് വി. ജോര്‍ജ് (ജോയിന്റ് സെക്രട്ടറി) 267 918 1645, ജോസ് സെബാസ്റ്റ്യന്‍ (ട്രറഷറര്‍) 954 494 9337, മാത്യു കൊച്ചുപുരയ്ക്കല്‍ (ജോയിന്റ് ട്രഷറര്‍) 909 855 8088.

Other News in this category4malayalees Recommends