കാലവാധി കഴിഞ്ഞ താമസവിസകള്‍ പിഴയില്ലാതെ പുതുക്കാന്‍ അവസരമൊരുക്കി യുഎഇ; മാര്‍ച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ വിസകള്‍ ഏപ്രില്‍ ഒന്നുമുതല്‍ മൂന്ന് മാസത്തേക്ക് പിഴ അടക്കാതെ തന്നെ പുതുക്കാം

കാലവാധി കഴിഞ്ഞ താമസവിസകള്‍ പിഴയില്ലാതെ പുതുക്കാന്‍ അവസരമൊരുക്കി യുഎഇ; മാര്‍ച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ വിസകള്‍ ഏപ്രില്‍ ഒന്നുമുതല്‍ മൂന്ന് മാസത്തേക്ക് പിഴ അടക്കാതെ തന്നെ പുതുക്കാം

കാലവാധി കഴിഞ്ഞ താമസവിസകള്‍ പിഴയില്ലാതെ പുതുക്കാന്‍ അവസരമൊരുക്കി യുഎഇ. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ യു.എ.ഇ. മന്ത്രിസഭ അംഗീകരിച്ചു. മാര്‍ച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ വിസകള്‍ ഏപ്രില്‍ ഒന്നുമുതല്‍ മൂന്ന് മാസത്തേക്ക് പിഴ അടക്കാതെ തന്നെ പുതുക്കുവാന്‍ സാധിക്കും. യു.എ.ഇ.യില്‍ കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും എല്ലാ മേഖലകളിലും ബിസിനസ് തുടര്‍ച്ച ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.


എമിറേറ്റ്സ് ഐ.ഡി. കാലാവധി പിന്നിട്ടതിന്റെ പേരിലുള്ള പിഴകളും ഒഴിവാകും.. കാലാവധി കഴിഞ്ഞ ഡോക്യുമെന്റ്സ്, പെര്‍മിറ്റ്സ്, ലൈസന്‍സ്, വാണിജ്യ രജിസ്റ്ററുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും തീരുമാനം ബാധകമാണ്. .ഇതുമായി ബന്ധപ്പെട്ട അനുബന്ധ പിഴകള്‍ക്കെല്ലാം ഇളവ് നല്‍കും. മൂന്ന് മാസത്തേക്ക് നല്‍കുന്ന ആനുകൂല്യം ആവശ്യമെങ്കില്‍ നീട്ടിനല്‍കിയേക്കും.

Other News in this category



4malayalees Recommends