യുഎഇയില്‍ രാത്രി പുറത്തിറങ്ങുന്നതിന് നല്‍കിയ അനുമതി റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു; മുന്‍കൂര്‍ അനുമതിയോടെ ഇനി യാത്ര ചെയ്യാന്‍ സാധിക്കില്ല; അനുമതിക്കായി ഏര്‍പ്പെടുത്തിയ ആപ്പ്, വെബ്‌സൈറ്റ് ലിങ്ക് എന്നിവ എടുത്തു കളഞ്ഞു

യുഎഇയില്‍ രാത്രി പുറത്തിറങ്ങുന്നതിന് നല്‍കിയ അനുമതി റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അണുനശീകരണം നടക്കുന്ന ഏപ്രില്‍ 5 വരെ രാത്രി 8 മണിമുതല്‍ രാവിലെ 6 വരെ മുന്‍കൂര്‍ അനുമതിയോടെ യാത്ര ചെയ്യാമായിരുന്നു. അതാണിപ്പോള്‍ റദ്ദാക്കിയത്.

അനുമതിക്കായി ഏര്‍പ്പെടുത്തിയ ആപ്പ്, വെബ്‌സൈറ്റ് ലിങ്ക് എന്നിവ എടുത്തു കളഞ്ഞു. പ്രതിരോധ നടപടികള്‍ക്കായി നിയന്ത്രണം ശക്തമാക്കണം എന്നതിന്റെ അടിസ്ഥാനത്തിലാണ് രാത്രി യാത്രയ്ക്ക് നല്‍കിയിരുന്ന പെര്‍മിറ്റ് എടുത്തു കളഞ്ഞത്. അണുനശീകരണം നടക്കുന്ന സമയത്ത് ഭക്ഷണം, മരുന്ന് എന്നീ അടിയന്തര ഘട്ടത്തില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ എന്നും ഭരണകൂടം നിര്‍ദ്ദേശിച്ചു. അവശ്യ സേവനങ്ങളെ മാത്രമാണ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

പകല്‍സമയത്ത് പോലും അനാവശ്യമായി പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം ഉണ്ട്. ശക്തമായ പരിശോധനയാണ് ഇക്കാര്യത്തില്‍ രാജ്യത്ത് നടക്കുന്നത്. നിയമലംഘനത്തിന് കനത്ത പിഴയാണ് ചുമത്തുക.

Other News in this category

4malayalees Recommends