കൊറോണ വൈറസിന് എട്ട് മീറ്റര്‍ വരെ വായുവിലൂടെ സഞ്ചരിക്കാനാകും; വൈറസിന് ജീവനോടെ ഇരിക്കാന്‍ ഒരു പ്രതലം വേണമെന്നില്ല; വായുവില്‍ മണിക്കൂറുകളോളം തുടരാനാകും; പുതിയ പഠനം വെളിവാക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊറോണ വൈറസിന് എട്ട് മീറ്റര്‍ വരെ വായുവിലൂടെ സഞ്ചരിക്കാനാകും; വൈറസിന് ജീവനോടെ ഇരിക്കാന്‍ ഒരു പ്രതലം വേണമെന്നില്ല; വായുവില്‍ മണിക്കൂറുകളോളം തുടരാനാകും; പുതിയ പഠനം വെളിവാക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കൊറോണ വൈറസ് പകരാതിരിക്കാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച സാമൂഹിക അകലം മതിയാകില്ലെന്ന് പുതിയ പഠനം. ലണ്ടനിലെ മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ പുതിയ പഠനം തെളിയിക്കുന്നത് ഇതുവരെ പാലിച്ച അകലം മതിയാകില്ല കൊറോണയെ അകറ്റാന്‍ എന്നാണ്. കൊറോണ വൈറസിന് എട്ട് മീറ്റര്‍ വരെ വായുവിലൂടെ സഞ്ചരിക്കാനാകുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. കൂടാതെ മണിക്കൂറുകളോളം വൈറസിന് വായുവില്‍ തുടരാനുമാകും.


രോഗം ബാധിച്ചവര്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗികളുടെ വായിലൂടെയോ മൂക്കിലൂടെയോ വരുന്ന കണങ്ങളിലൂടെ ഒരു മീറ്ററില്‍ കുറഞ്ഞ ദൂരത്തുള്ളവരിലേക്ക് വൈറസ് പ്രവേശിക്കും. എന്നാല്‍ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ ഡ്രോപ്‌ലെറ്റുകള്‍ വൈറസിനെ എട്ട് മീറ്റര്‍ ദൂരെവരെ എത്തിക്കുമെന്നാണ്.

ഏതെങ്കിലും ഒരു പ്രതലത്തില്‍ വീണാല്‍ മാത്രമെ വൈറസ് ഏറെ നേരം ജീവനോടെയിരിക്കൂ എന്നായിരുന്നു കരുതിയിരുന്നത്. വായുവില്‍ ഇതിന് അധികസമയം നില്‍ക്കാനാകില്ലെന്നും കരുതി. എന്നാല്‍ വൈറസിന് ജീവനോടെ ഇരിക്കാന്‍ ഒരു പ്രതലം വേണമെന്നില്ലെന്നും വായുവില്‍ മണിക്കൂറുകളോളം തുടരാനാകുമെന്നുമാണ് എംഐടിയിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends