ഓസ്‌ട്രേലിയയില്‍ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ 5500 പേര്‍ ഹോട്ടലുകളില്‍ നിര്‍ബന്ധിത ക്വോറന്റീനില്‍; എല്ലാവരും വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവര്‍; കാരണം വിദേശത്ത് നിന്നെത്തുന്നവര്‍ രാജ്യത്തെ കൊറോണബാധയുടെ മുഖ്യ ഉറവിടങ്ങളായതിനാല്‍

ഓസ്‌ട്രേലിയയില്‍ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ 5500 പേര്‍ ഹോട്ടലുകളില്‍ നിര്‍ബന്ധിത ക്വോറന്റീനില്‍; എല്ലാവരും വിദേശരാജ്യങ്ങളില്‍ നിന്നെത്തിയവര്‍; കാരണം വിദേശത്ത് നിന്നെത്തുന്നവര്‍ രാജ്യത്തെ കൊറോണബാധയുടെ മുഖ്യ ഉറവിടങ്ങളായതിനാല്‍
കൊറോണ വൈറസ് ഭീഷണിയുയര്‍ത്തിയ സാഹചര്യത്തില്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്തിയിരിക്കുന്ന 5000ത്തില്‍ അധികം പേര്‍ രാജ്യത്തെ വിവിധ ഹോട്ടലുകളില്‍ നിര്‍ബന്ധിത ക്വോറന്റീന് വിധേയരായി കഴിയുന്നുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് വിദേശത്ത് നിന്നും തിരിച്ചെത്തിയ എല്ലാ ഓസ്‌ട്രേലിയക്കാരും ഹോട്ടലുകളിലും മറ്റ് അക്കമൊഡേഷന്‍ ഫെസിലിറ്റികളിലും നിര്‍ബന്ധിത ക്വോറന്റീന് വിധേയമായിരിക്കുന്നത്.

വിദേശത്ത് നിന്നും തിരിച്ചെത്തിയ ഓസ്‌ട്രേലിയന്‍ യാത്രക്കാരെ 14 ദിവസത്തേക്ക് നിര്‍ബന്ധിതമായി ഐസൊലേറ്റ് ചെയ്യുന്ന നീക്കത്തെ സ്‌റ്റേറ്റുകളിലെയും ടെറിട്ടെറികളിലെയും നേതാക്കന്‍മാരെല്ലാം അനുകൂലിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രി മുതലാണീ നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ തിരിച്ചറിഞ്ഞിരിക്കുന്ന മൂന്നില്‍ രണ്ട് കൊറോണ രോഗികളും വിദേശത്ത് നിന്നും തിരിച്ചെത്തിയ ഓസ്‌ട്രേലിയക്കാരാണെന്ന് ഹെല്‍ത്ത് അഥോറിറ്റികള്‍ മുന്നറിയിപ്പേകിയതിനെ തുടര്‍ന്നായിരുന്നു നാഷണല്‍ കാബിനറ്റ് കര്‍ക്കശമായ ഈ നിയമത്തിന് പച്ചക്കൊടി കാട്ടിയത്.

ഈ വിവാദമായ നിയമം നടപ്പിലാക്കിയത് മുതല്‍ വിവിധ ഹോട്ടലുകളിലും മറ്റ് അക്കൊമഡേഷന്‍ ഫെസിലിറ്റികളിലുമായി 5500ല്‍ അധികം പേര്‍ ക്വോറന്റീനില്‍ കഴിയുന്നുണ്ടെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ക്വോറന്റീനില്‍ കഴിയന്നത് ന്യൂ സൗത്ത് വെയില്‍സിലാണ്. ഇവിടെ 3140 പേരാണ് ഇത്തരത്തില്‍ അകപ്പെട്ടിരിക്കുന്നത്.ഇവരെല്ലാം സിഡ്‌നി ഇന്റര്‍നാഷണല്‍ എരയര്‍പോര്‍ട്ടില്‍ ഞായറാഴ്ച മുതല്‍ എത്തിപ്പെട്ടവരാണ്.

ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.ക്യൂന്‍സ്ലാന്‍ഡില്‍ ഇത്തരത്തില്‍ 520ല്‍ അധികം പേരും വിക്ടോറിയയില്‍ 990ല്‍ അധികം പേരും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 830ല്‍ അധികം പേരും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ അഞ്ചില്‍ അധികം പേരുമാണ് ഇത്തരത്തില്‍ നിര്‍ബന്ധിത ക്വോറന്റീനില്‍ ഹോട്ടലുകളില്‍ കഴിയുന്നത്.

Other News in this category



4malayalees Recommends