ഓസ്‌ട്രേലിയില്‍ കോവിഡ്-19 ബാധിച്ച് 21 മരണം; മൊത്തം രോഗബാധിതര്‍ 4865; 48 മണിക്കൂറിനുള്ളില്‍ പുതിയ 615 കേസുകള്‍; 2182 രോഗികളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; മരിച്ചവരില്‍ 10 പേരും എന്‍എസ്ഡബ്ല്യൂവില്‍; രോഗപ്പകര്‍ച്ചാനിരക്ക് ഏറ്റവും കുറവ് എന്‍ടിയില്‍

ഓസ്‌ട്രേലിയില്‍ കോവിഡ്-19 ബാധിച്ച് 21 മരണം; മൊത്തം രോഗബാധിതര്‍ 4865; 48 മണിക്കൂറിനുള്ളില്‍ പുതിയ 615 കേസുകള്‍;  2182 രോഗികളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; മരിച്ചവരില്‍ 10 പേരും എന്‍എസ്ഡബ്ല്യൂവില്‍; രോഗപ്പകര്‍ച്ചാനിരക്ക് ഏറ്റവും കുറവ് എന്‍ടിയില്‍
ഓസ്‌ട്രേലിയില്‍ കോവിഡ്-19 ബാധിച്ച് 21 പേര്‍ മരിച്ചുവെന്നും 4865 കേസുകള്‍ സ്ഥിരീകരിച്ചുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം കഴിഞ്ഞ 48 മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ 615 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മൊത്തം കേസുകളുടെ 13 ശതമാനമാണിത്. ഇതിന് തൊട്ട് മുമ്പത്തെ ദിവസത്തേക്കാള്‍ പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചില സ്റ്റേറ്റുകളും ടെറിട്ടെറികളും ഏറ്റവും പുതിയ കണക്കുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നത് ഇതിനൊരു കാരണമായി എടുത്ത് കാട്ടപ്പെടുന്നുണ്ട്.

രാജ്യമാകമാനം 21 പേര്‍ കോവിഡ്-19 ബാധിച്ച് മരിച്ചവരില്‍ 10 പേര്‍ എന്‍എസ്ഡബ്ല്യൂവിലുള്ളവരും നാലുപേര്‍ വിക്ടോറിയയിലുളളവരും രണ്ട് പേര്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലുള്ളവരുമാണ്. 2182 രോഗികളെ സ്ഥിരീകരിച്ചിരിക്കുന്ന എന്‍എസ്ഡബ്ല്യൂവാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. 968 കേസുകള്‍ സ്ഥിരീകരിച്ച വിക്ടോറിയ രണ്ടാംസ്ഥാനത്തും 781 കേസുകള്‍ സ്ഥിരീകരിച്ച ക്യൂന്‍സ്ലാന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്. സൗത്ത് ഓസ്‌ട്രേലിയയില്‍ 367 കേസുകളും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 392 കേസുകളും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ 84 കേസുകളും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 18കേസുകളും ടാസ്മാനിയയില്‍ 68 കേസുകളും സ്ഥിരീകരിച്ചിരിക്കുന്നു.

ഇത്പ്രകാരം രാജ്യത്തെ മൊത്തം കൊറോണ രോഗികളില്‍ 45 ശതമാനം പേരും എന്‍എസ്ഡബ്ല്യൂവിലാണുള്ളത്. ഓരോ സ്‌റ്റേറ്റിലെയും ജനസംഖ്യയും രോഗബാധിതരും താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ സ്‌റ്റേറ്റുകളുടെ സ്ഥാനത്തില്‍ ചില വ്യത്യാസങ്ങളുണ്ടാകുന്നുണ്ട്. ഉദാഹരണമായി ഒരു ലക്ഷം പേരില്‍ ഇത്ര കൊറോണ രോഗികളെന്ന കാര്യം കണക്കാക്കിയാലും എന്‍എസ്ഡബ്ല്യൂവിലാണ് ഏറ്റവും പകര്‍ച്ചാ നിരക്കുള്ളത്.ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് സൗത്ത് ഓസ്‌ട്രേലിയയും മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയും നിലകൊള്ളുന്നു.ടാസ്മാനിയ, നോര്‍ത്തേണ്‍ ടെറിട്ടെറി എന്നിവിടങ്ങളിലാണ് ഏററവും കുറഞ്ഞ നിരക്കില്‍ രോഗം പടര്‍ന്നിരിക്കുന്നത്.

Other News in this category



4malayalees Recommends