ഓസ്‌ടേലിയയില്‍ കൊറോണയോട് യുദ്ധം ചെയ്യാന്‍ മുന്‍ മെഡിക്കല്‍ പ്രഫഷണലുകളെ തിരിച്ച് വിളിച്ചു; 40,000ത്തില്‍ അധികം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍ , ഫാര്‍മസിസ്റ്റുകള്‍ എന്നിവരോട് മടങ്ങി വരാന്‍ ആഹ്വാനം

ഓസ്‌ടേലിയയില്‍ കൊറോണയോട് യുദ്ധം ചെയ്യാന്‍ മുന്‍ മെഡിക്കല്‍ പ്രഫഷണലുകളെ തിരിച്ച് വിളിച്ചു; 40,000ത്തില്‍ അധികം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍ , ഫാര്‍മസിസ്റ്റുകള്‍  എന്നിവരോട് മടങ്ങി വരാന്‍ ആഹ്വാനം
ഓസ്‌ടേലിയയില്‍ കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഈ മഹാമാരിക്കെതിരായ പോരാട്ടം ത്വരിതപ്പെടുത്തുന്നതിനായി നേരത്തെ സര്‍വീസില്‍ നിന്ന്പിരിഞ്ഞ് പോയ 40,000ത്തില്‍ അധികം വരുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍ , ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയവരോട് ഉടന്‍ തിരിച്ച് വരാനുള്ള അഭ്യര്‍ത്ഥന ശക്തമായി. ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സി (എഎച്ച്പിആര്‍എ) സിഇഒ ആയ മാര്‍ട്ടിന്‍ ഫ്‌ലെറ്റ്‌ചെറാണ് ഈ ആഹ്വാനവുമായി മുന്നോട്ട് വന്നിരിക്കുന്നവരില്‍ പ്രമുഖരിലൊരാള്‍.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ പെന്‍ഷനായവരോട് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ലാപ്‌സായവരോടാണ് സര്‍വീസിലേക്ക് മടങ്ങിവരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്ക് അടുത്ത തിങ്കളാഴ്ച മുതല്‍ ഇത്തരത്തില്‍ തിരിച്ചെത്തുന്നതിനായി അപേക്ഷിക്കാവുന്നതാണ്. നിലവില്‍ ഓസ്‌ട്രേലിയയിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മേല്‍ കൊറോണ രോഗികളുടെ ആധിക്യം കടുത്ത സമ്മര്‍ദമാണുണ്ടാക്കിയിരിക്കുന്നതെന്നും അത് ഒഴിവാക്കുന്നതിന് ആയിരക്കണക്കിന് മെഡിക്കല്‍ ജീവനക്കാരെ കൂടി ആവശ്യമായി വന്നിരിക്കുന്നുവെന്നും അതിനാലാണ് പെന്‍ഷന്‍ പറ്റി പോയ 40,000ത്തോളം പേരോട് ഉടന്‍ തിരിച്ച് വരാന്‍ ആവശ്യപ്പെടുന്നതെന്നും മാര്‍ട്ടിന്‍ വിശദീകരിക്കുന്നു.

ഇത്തരത്തില്‍ ആവശ്യപ്പെട്ടതിലൂടെ 2000 മുതല്‍ 4000 വരെയുളള പ്രാക്ടീഷണര്‍മാരെ അധികമായി ഹെല്‍ത്ത് സിസ്റ്റത്തിലേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍ട്ടിന്‍ പറയുന്നു. കൊറോണ പടരുന്ന സാഹചര്യത്തില്‍ മുന്‍ മെഡിക്കല്‍ പ്രഫഷണലുകളെ പാന്‍ഡെമിക്ക് സബ് രജിസ്ട്രറിന് കീഴിലാണ് ജനറല്‍ രജിസ്ട്രറിലേക്ക് ഒരു വര്‍ഷത്തേക്ക് ചേര്‍ക്കുന്നത്. എന്നാല്‍ ഓഫ് ദി രജിസ്ട്രര്‍ എന്ന അവസ്ഥയിലുള്ളവരെ രോഗികളുടെ സുരക്ഷ പരിഗണിച്ച് വീണ്ടും സര്‍വീസിലേക്ക് വരുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends