ഓസ്‌ട്രേലിയയില്‍ നിന്നും വന്‍തോതില്‍ വ്യാജ ചൈനീസ് കൊറോണ വൈറസ് പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകള്‍ പിടിച്ചെടുത്തു; രാജ്യത്തെ കൊറോണക്കാലത്തെ മുതലാക്കാന്‍ വ്യാജമാസ്‌കുകളും മറ്റ് പിപിഇകളും ചൈന കയറ്റുമതി ചെയ്യുന്നുവെന്ന് ആരോപണം

ഓസ്‌ട്രേലിയയില്‍ നിന്നും വന്‍തോതില്‍ വ്യാജ ചൈനീസ് കൊറോണ വൈറസ് പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകള്‍ പിടിച്ചെടുത്തു; രാജ്യത്തെ കൊറോണക്കാലത്തെ മുതലാക്കാന്‍ വ്യാജമാസ്‌കുകളും മറ്റ് പിപിഇകളും ചൈന കയറ്റുമതി ചെയ്യുന്നുവെന്ന് ആരോപണം
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതും അപകടമുണ്ടാക്കുന്നതുമായ കൊറോണ വൈറസ് പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകള്‍ അഥവാ പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകള്‍ (പിപിഇ) ഓസ്‌ട്രേലിയയില്‍ പിടിച്ചെടുത്തു. ചൈനയില്‍ നിന്നും നിര്‍മിച്ച് ഇറക്കുമതി ചെയ്തിരിക്കുന്ന മാസ്‌കുകളും മറ്റ് പ്രൊട്ടക്ടീവി ക്ലോത്തിംഗുമാണ് ഇത്തരത്തില്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ പിടിച്ചെടുക്കാനാരംഭിച്ചിരിക്കുന്നത്.കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം വ്യാജ എക്യുപ്‌മെന്റുകളും ഗുണനിലവാരമില്ലാത്തതുമായ എക്യുപ്‌മെന്റുകളും പിടിച്ചെടുക്കാനുള്ള റെയ്ഡുകള്‍ രാജ്യത്ത് സജീവമാക്കിയിരിക്കുന്നത്.

യഥാര്‍ത്ഥ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകളെ അനുകരിച്ച് നിര്‍മിച്ച വ്യാജമായതും സംരക്ഷണം നല്‍കാത്തതുമായ ഇത്തരം എക്യുപ്‌മെന്റുകള്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഓസ്്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് പിടിച്ചെടുക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നും എബിഎഫ് എട്ട് ലക്ഷത്തോളം മാസ്‌കുകളും മറ്റ് എക്യുപ്‌മെന്റുകളും പിടിച്ചെടുത്തുവെന്നും ഇവയ്ക്ക് ഓസ്‌ട്രേലിയന്‍ മാര്‍ക്കറ്റില്‍ ഏതാണ്ട് 1.2 മില്യണ്‍ ഡോളറിലധികം മൂല്യം വരുമെന്നും ഒരു ലോ എന്‍ഫോഴ്‌സ്‌മെന്റ് ഒഫീഷ്യല്‍ വെളിപ്പെടുത്തുന്നു.

ഇത്തരം ഉപകരണങ്ങള്‍ മൂന്നാഴ്ച മുമ്പാണ് ചൈനയില്‍ നിന്നും എത്തിയതെന്നും ഓസ്‌ട്രേലിയയില്‍ കൊറോണ പടരുന്ന സാഹചര്യം മുതലാക്കുകയാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്നും ഓസ്‌ട്രേലിയന്‍ അധികൃതര്‍ ആരോപിക്കുന്നു. ഇത്തരം വ്യാജ ഉല്‍പന്നങ്ങള്‍ എയര്‍ കാര്‍ഗോ വഴിയാണ് രാജ്യത്തെത്തുന്നതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ചൈനയില്‍ നിന്നുമെത്തുന്ന ഇത്തരം എല്ലാ എക്യുപ്‌മെന്റുകളും വ്യാജമാണെന്ന് പറയുന്നില്ലെന്നും ചില ഉല്‍പന്നങ്ങള്‍ നിയമാനുസൃതമായ രീതിയില്‍ ഓസ്‌ട്രേലിയയില്‍ പഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റുകളായി വിതരണം ചെയ്ത് വരുന്നുണ്ടെന്നും ഒഫീഷ്യലുകള്‍ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends