കൊവിഡ് ബാധ അതിശക്തമായ അമേരിക്കയില്‍ ഞെട്ടിപ്പിച്ചുകൊണ്ട് നവജാത ശിശുക്കളുടെയും മരണം; മരണപ്പെട്ടത് ആറ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ്; പുതിയ മരണം കഴിഞ്ഞയാഴ്ച ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടി കൊവിഡ് ബാധിച്ച് ജീവന്‍ വെടിഞ്ഞതിനു പിന്നാലെ

കൊവിഡ് ബാധ അതിശക്തമായ അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച കുഞ്ഞിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടിയെ തിവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ മരണം സംഭവിച്ചു. ഇത്രയും പ്രായം കുറവുള്ള കുട്ടി കൊവിഡ് ബാധയില്‍ മരിക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമാണ്.

കുഞ്ഞിന്റെ മരണം ഹൃദയഭേദകമാണെന്ന് ഗവര്‍ണര്‍ നെഡ് ലാമോണ്ട് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇത്രയും ചെറുപ്പമായ കുഞ്ഞ് മരിക്കുന്നത് ലോകത്തിലെ ആദ്യത്തെ സംഭവമായിരിക്കും. ഹൃദയഭേദകമാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടി അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് രണ്ടാമത്തെ സംഭവം. അതേസമയം, അമേരിക്കയില്‍ കൊവിഡ് മരണം ഉയരുകയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.

Other News in this category

4malayalees Recommends