അഭിവന്ദ്യപിതാക്കന്മാര്‍ നയിക്കുന്ന ഫാമിലി പ്രയര്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 2 വ്യാഴാഴ്ച

അഭിവന്ദ്യപിതാക്കന്മാര്‍ നയിക്കുന്ന ഫാമിലി പ്രയര്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 2 വ്യാഴാഴ്ച

ചിക്കാഗോ: സീറോ മലബാര്‍ ചിക്കാഗോ രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത്, സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ നയിക്കുന്ന ഫാമിലി പ്രയര്‍ കോണ്‍ഫറന്‍സ് ഏപ്രില്‍ 2 വ്യാഴാഴ്ച വൈകീട്ട് 8.30 (ന്യൂയോര്‍ക്ക് സമയം)ന് നടക്കുന്നതാണ്. തത്സമയം 760 5489379 എന്ന നമ്പരിലേയ്ക്ക് വിളിച്ച് രൂപതയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രാര്‍ത്ഥനയില്‍ പങ്കുചേരുവാനുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് സംഘാടകരായ എസ്.എം.സി.സി.ഭാരവാഹികള്‍ അറിയിച്ചു. കുട്ടികളുടെയും യുവാക്കളുടെയും സജീവപങ്കാളിത്തം ലക്ഷ്യമാക്കി ഇംഗ്ലീഷ് ഭാഷയിലും പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കുന്നതാണ്.


കൊറോണാ വൈറസിന്റെ വ്യാപനം ദിനം പ്രതി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രതിവാര പ്രാര്‍ത്ഥനകളും ഡോക്ടര്‍ലൈവ് പ്രോഗ്രാമുകളുമായി ആത്മീയ ശാക്തീകരണത്തിനും ബോധവല്‍ക്കരണത്തിനുമായി സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജില്‍ പാലക്കലോടി പ്രസിഡന്റ് 9545524350

ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി ബോര്‍ഡ് ചെയര്‍മാന്‍5626503641

ജയിംസ് കുരീക്കാട്ടില്‍ വൈസ് പ്രസിഡന്റ്2488370402

ജോണ്‍സണ്‍ കണ്ണൂക്കാടന്‍ വൈസ് പ്രസിഡന്റ് 8477227598

മേഴ്സി കുര്യാക്കോസ്സെക്രട്ടറി7738652456

ജോര്‍ജ് വി. ജോര്‍ജ്ജോയിന്റ് സെക്രട്ടറി2679181645

ജോസ് സെബാസ്ററ്യന്‍ ട്രഷറര്‍9544949337

മാത്യു കൊച്ചുപുരക്കല്‍ ജോയിന്റ് ട്രഷറര്‍9098558088.

Other News in this category4malayalees Recommends