സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് രാജ്യം വിടാതെ വിസ പുതുക്കാന്‍ അവസരം; അബ്ശീര്‍ ഓണ്‍ലൈന്‍ സംവിധാനം വഴി മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസ പുതുക്കാം

സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് രാജ്യം വിടാതെ വിസ പുതുക്കാന്‍ അവസരം; അബ്ശീര്‍ ഓണ്‍ലൈന്‍ സംവിധാനം വഴി മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസ പുതുക്കാം

സൗദി അറേബ്യയില്‍ ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസയിലെത്തിയവര്‍ക്ക് രാജ്യം വിടാതെ വിസ പുതുക്കാന്‍ അവസരം. നിലവിലെ വിസ നിയമം അനുസരിച്ച് ആറുമാസം മുതല്‍ ഒമ്പത് മാസം വരെ വിസ പുതുക്കുന്നതിന് രാജ്യത്ത് നിന്ന് പുറത്ത് പോയി തിരിച്ചെത്തണമായിരുന്നു. എന്നാല്‍, അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കുകയും രാജ്യത്തിന്റെ കര അതിര്‍ത്തികള്‍ അടച്ച് യാത്ര വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തലാണ് അബ്ശീര്‍ ഓണ്‍ലൈന്‍ സംവിധാനം വഴി മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസ പുതുക്കാന്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗം അംഗീകാരം നല്‍കിയത്.


മൂന്ന് മാസത്തെ വിസ ഫീസായി 100 സൗദി റിയാല്‍ ബാങ്ക് വഴി അടച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് ഓണ്‍ലൈന്‍ വഴി പുതുക്കിയതിന് ശേഷം അബ്ശീര്‍ സേവനം വഴി വിസ പുതുക്കാവുന്നതാണ്. റോഡ് മാര്‍ഗം ബഹ്റൈനില്‍ പോയി വന്നാണ് പലരും വിസ പുതുക്കിയിരുന്നത്.എന്നാല്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്റൈന്‍ കോസ്വേ അടക്കുകയും അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതോടെ നൂറു കണക്കിന് വിദേശികള്‍ എന്ത് ചെയ്യണമെന്നറിയാതെ വലയുകയായിരുന്നു.

Other News in this category



4malayalees Recommends